നെ​ടു​ന്പാ​ശേ​രി​യി​ൽ റ​ണ്‍​വേ ന​വീ​ക​ര​ണം ബു​ധ​നാ​ഴ്ച മു​ത​ൽ; പ​ക​ൽ സ​ർ​വീ​സ് ഇ​ല്ല
Monday, November 18, 2019 7:04 PM IST
കൊ​ച്ചി: സി​യാ​ൽ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ റ​ണ്‍​വേ ന​വീ​ക​ര​ണം ബു​ധ​നാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും. ഇ​തി​നാ​യി ഇ​വി​ടെ​നി​ന്നു​ള്ള സ​ർ​വീ​സു​ക​ൾ നി​യ​ന്ത്രി​ക്കും. 2020 മാ​ർ​ച്ച് 28 വ​രെ ഇ​നി പ​ക​ൽ സ​മ​യം വി​മാ​ന സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കി​ല്ല. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ പ​ത്തി​നു വി​മാ​ന​ത്താ​വ​ള റ​ണ്‍​വേ അ​ട​ച്ച് വൈ​കി​ട്ട് ആ​റി​നു തു​റ​ക്കും.

മി​ക്ക സ​ർ​വീ​സു​ക​ളും വൈ​കീ​ട്ട് ആ​റ് മു​ത​ൽ രാ​വി​ലെ 10 വ​രെ​യു​ള്ള സ​മ​യ​ത്തേ​യ്ക്ക് പു​ന:​ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​തി​നാ​ൽ അ​ഞ്ചു വി​മാ​ന സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണു റ​ദ്ദു ചെ​യ്യ​പ്പെ​ടു​ക​യെ​ന്ന് സി​യാ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​രു രാ​ജ്യാ​ന്ത​ര സ​ർ​വീ​സും അ​ഞ്ച് ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ളു​മാ​ണു റ​ദ്ദാ​ക്കി​യ​ത്.

സ്പൈ​സ് ജെ​റ്റി​ന്‍റെ മാ​ല​ദ്വീ​പ് സ​ർ​വീ​സ് മാ​ത്ര​മാ​ണ് രാ​ജ്യാ​ന്ത​ര വി​ഭാ​ഗ​ത്തി​ൽ റ​ദ്ദാ​ക്കി​യ​ത്. വി​വി​ധ എ​യ​ർ​ലൈ​നു​ക​ളു​ടെ അ​ഹ​മ്മ​ദാ​ബാ​ദ്, ഡ​ൽ​ഹി, ചെ​ന്നൈ, മൈ​സൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​യ്ക്കു​ള്ള ഓ​രോ സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്ക​പ്പെ​ട്ടു. അ​തേ​സ​മ​യം, ഒ​ക്ടോ​ബ​ർ അ​വ​സാ​ന​വാ​രം ന​ട​പ്പി​ലാ​യി​ത്തു​ട​ങ്ങി​യ ശീ​ത​കാ​ല സ​മ​യ​പ്പ​ട്ടി​ക​യി​ൽ നി​ര​വ​ധി സ​ർ​വീ​സു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്ക​പ്പെ​ട്ടി​ട്ടു​മു​ണ്ട്.

റ​ണ്‍​വെ റീ-​സ​ർ​ഫ​സിം​ഗ് പ്ര​വൃ​ത്തി​യാ​ണു ന​ട​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്ത​ന സ​മ​യം ബു​ധ​നാ​ഴ്ച മു​ത​ൽ 16 മ​ണി​ക്കൂ​റാ​യി ചു​രു​ങ്ങും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ രാ​വി​ലേ​യും വൈ​കീ​ട്ടും കൂ​ടു​ത​ൽ തി​ര​ക്കു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് ചെ​ക്ക് ഇ​ൻ സ​മ​യം വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​ർ​ക്ക് ഇ​നി മൂ​ന്നു മ​ണി​ക്കൂ​ർ മു​ന്പു ത​ന്നെ ചെ​ക്ക് ഇ​ൻ ന​ട​ത്താം. രാ​ജ്യാ​ന്ത​ര യാ​ത്ര​ക്കാ​ർ​ക്ക് നാ​ലു മ​ണി​ക്കൂ​ർ മു​ന്പും ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.