ഉ​ഴ​വൂ​രി​ൽ ആ​റാ​ക്ലാ​സ് വിദ്യാർഥിനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; അ​മ്മ കസ്റ്റഡിയിൽ
Wednesday, November 20, 2019 10:53 PM IST
കു​റ​വി​ല​ങ്ങാ​ട്: ഉ​ഴ​വൂ​ർ ക​രു​നെ​ച്ചി​യി​ൽ ആ​റാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ക​ഴു​ത്തി​ൽ തോ​ർ​ത്ത് മു​റു​ക്കി അ​മ്മ കൊ​ല​പ്പെ​ടു​ത്തി. ക​രു​നെ​ച്ചി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കാ​നാ​ത്തി​ൽ എം.​ജി കൊ​ച്ചു​രാ​മ​ൻ സാ​ലി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ സൂ​ര്യ രാ​മ​നെ(11)​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി അ​മ്മ സാ​ലി (43)യെ ​പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​ർ​ക്ക് മാ​നി​സാ​സ്വാ​സ്ഥ്യ​മു​ള്ള​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

അ​രീ​ക്ക​ര ശ്രീ​നാ​രാ​യ​ണ യു​പി സ്കൂ​ളി​ൽ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ സൂ​ര്യ​യെ ബു​ധ​നാ​ഴ്ച അ​മ്മ സ്കൂ​ളി​ൽ വി​ട്ടി​രു​ന്നി​ല്ല. സൂ​ര്യ​യു​ടെ മൂ​ത്ത​സ​ഹോ​ദ​ര​ൻ ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ സ്വ​രൂ​പ് സ്കൂ​ളി​ൽ നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ​തോ​ടെ സ​ഹോ​ദ​രി​യെ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഉ​റ​ങ്ങു​ക​യാ​ണെ​ന്ന മ​റു​പ​ടി​യാ​ണ് അ​മ്മ ന​ൽ​കി​യ​ത്.

സൂ​ര്യ​കി​ട​ന്ന മു​റി​യി​ൽ ക​യ​റാ​ൻ അ​മ്മ അ​നു​വ​ദി​ക്കാ​തെ വ​ന്ന​തോ​ടെ വാ​ട​ക​വീ​ടി​ന്‍റെ ഉ​ട​മ​സ്ഥ​ന്‍റെ വീ​ട്ടി​ലെ​ത്തി വി​വ​രം പ​റ​ഞ്ഞു. വീ​ട്ടു​ട​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റി​നെ വി​ളി​ച്ചു​വ​രു​ത്തി വാ​ട​ക​വീ​ട്ടി​ലെ​ത്തി കു​ട്ടി​യെ അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​വ​ളെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് അ​മ്മ വെ​ളി​പ്പെ​ടു​ത്തി.

ഉ​ട​ൻ കു​ട്ടി​യെ ഉ​ഴ​വൂ​രി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലെ​ത്തി​ച്ചു. ഉ​ഴ​വൂ​രി​ൽ വ​ർ​ഷ​ങ്ങ​ളാ​യി വാ​ട​യ്ക്ക് താ​മ​സി​ക്കു​ക​യാ​ണ് കു​ഞ്ഞ​പ്പ​നും സാ​ലി​യും മ​ക്ക​ളും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.