കോ​ൺ-​സേ​ന-​പ​വാ​ർ പ​വ​ർ അ​ധി​ക​കാ​ലം ഉ​ണ്ടാ​വി​ല്ല: അ​ത്തേ​വാ​ലെ
Saturday, November 23, 2019 7:33 AM IST
ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​ൺ​ഗ്ര​സ്-​എ​ൻ​സി​പി-​ശി​വ​സേ​ന സ​ർ​ക്കാ​ർ അ​ധി​ക​കാ​ലം അ​ധി​കാ​ര​ത്തി​ൽ‌ തു​ട​രി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ത്തേ​വാ​ലെ. എ​എ​ൻ​ഐ​യ്ക്കു ന​ൽ‌​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ത്തേ​വാ​ലെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

ശി​വ​സേ​ന-​കോ​ൺ​ഗ്ര​സ്-​എ​ൻ‌​സി‌​പി സ​ഖ്യ​ത്തി​ന് ആ​കെ 154 സീ​റ്റു​ക​ളു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക് മ​ഹാ​രാ​ഷ്ട്ര​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ട്. കേ​ട്ട​തി​ൽ​നി​ന്നും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്ക് മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം ല​ഭി​ക്കി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്. എ​ൻ​സി​പി​ക്കും ശി​വ​സേ​ന​യ്ക്കും മു​ഖ്യ​മ​ന്ത്രി​പ​ദ​വി 2.5 വ​ർ​ഷം വീ​ത​വും. എ​ന്നാ​ൽ കോ​ൺ​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി പ​ദ​വി ന​ഷ്ട​പ്പെ​ടു​ത്ത​രു​തെ​ന്നാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യ​മെ​ന്നും അ​ത്തേ​വാ​ലെ പ​റ​ഞ്ഞു.

ശി​വ​സേ​ന ര​ണ്ടു വ​ർ‌​ഷ​വും ബാ​ക്കി കാ​ല​യ​ള​വ് കോ​ൺ​ഗ്ര​സും എ​ൻ​സി​പി​യും പ​ങ്കി​ട്ടെ​ടു​ക്ക​ണ​മെ​ന്നും അ​ത്തേ​വാ​ലെ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​ൺ​ഗ്ര​സും എ​ൻ​സി​പി​യു​മാ​യും കൈ​കോ​ർ​ക്കാ​നു​ള്ള ഉ​ദ്ദ​വ് താ​ക്ക​റ​യു​ടെ തീ​രു​മാ​നം ബാ​ൽ​താ​ക്ക​റ​യു​ടെ പ്ര​ത്യ​യ​ശാ​സ്‌​ത്ര​ത്തി​ന് എ​തി​രാ​ണ്. ഈ ​സ​ർ​ക്കാ​ർ ആ​റു​മാ​സം പോ​ലും പ്ര​വ​ർ​ത്തി​ക്കു​മോ​യെ​ന്ന​റി​യി​ല്ല. സ​ർ​ക്കാ​ർ അ​ധി​ക​കാ​ലം നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് അ​ത്തേ​വാ​ലെ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.