നീ​തി ന​ട​പ്പാ​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം പാ​ടി​ല്ലെ​ന്ന് ഉ​പ​രാ​ഷ്ട്ര​പ​തി
Sunday, December 8, 2019 9:38 PM IST
ന്യൂ​ഡ​ൽ​ഹി: നീ​തി പ്ര​തി​കാ​ര​മാ​യാ​ൽ നീ​തി​യു​ടെ സ്വ​ഭാ​വം ന​ഷ്ട​പ്പെ​ടു​മെ​ന്ന സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ ബോ​ബ്ഡെ​യു​ടെ അ​ഭി​പ്രാ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു. ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ പ​ക്വ​മാ​യ വാ​ക്കു​ക​ൾ താ​ൻ ശ്ര​ദ്ധി​ച്ചി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ, നീ​തി നി​ർ​വ​ഹ​ണ​ത്തി​ൽ സ്ഥി​ര​മാ​യി കാ​ല​താ​മ​സം ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലെ​ന്ന് ഉ​പ​രാ​ഷ്ട്ര​പ​തി ചൂ​ണ്ടി​ക്കാ​ട്ടി.

എ​ല്ലാ​വ​രും അ​വ​ര​വ​രു​ടെ ക​ട​മ​ക​ളും ക​ർ​ത്ത​വ്യ​ങ്ങ​ളും കൃ​ത്യ​മാ​യി നി​ർ​വ​ഹി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ശ​നി​യാ​ഴ്ച ജോ​ധ്പു​രി​ല്‍ രാ​ജ​സ്ഥാ​ന്‍ ഹൈ​ക്കോ​ട​തി​യു​ടെ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്ക​വേ​യാ​യി​രു​ന്നു ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ അ​ഭി​പ്രാ​യ​പ്ര​ക​ട​നം.

നീ​തി എ​ന്ന​ത് പ്ര​തി​കാ​ര​മാ​യാ​ല്‍ നീ​തി​ക്ക് അ​തി​ന്‍റെ സ്വ​ഭാ​വം ന​ഷ്ട​പ്പെ​ടു​മെ​ന്നും ത​ത്ക്ഷ​ണം ല​ഭി​ക്കു​ന്ന കാ​ര്യ​മ​ല്ല നീ​തി​യെ​ന്നു​മാ​യി​രു​ന്നു ബോ​ബ്ഡെ​യു​ടെ വാ​ക്കു​ക​ൾ. തെ​ല​ങ്കാ​ന​യി​ൽ വെ​റ്റ​ന​റി ഡോ​ക്ട​റെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി തീ​വ​ച്ചു കൊ​ന്ന പ്ര​തി​ക​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്ന സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ പ​രാ​മ​ര്‍​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.