ഡ​ൽ​ഹി​യി​ൽ 43 പേ​ർ വെ​ന്തു മ​രി​ച്ച കെ​ട്ടി​ട​ത്തി​ൽ വീ​ണ്ടും തീ​പി​ടി​ത്തം
Monday, December 9, 2019 12:23 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി അ​നാ​ജ് മ​ണ്ഡി​യി​ൽ 43 പേ​ർ വെ​ന്തു മ​രി​ച്ച അ​തേ കെ​ട്ടി​ട​ത്തി​ൽ വീ​ണ്ടും തീ​പി​ടി​ത്തം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ നാ​ലോ​ളം യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചി​ന് ബാ​ഗ് നി​ർ​മാ​ണ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 43 പേ​രാ​ണ് മ​രി​ച്ച​ത്. നി​ര​വ​ധി​പ്പേ​ർ​ക്ക് പൊ​ള്ള​ലേ​ൽ​ക്കു​ക​യും ചെ​യ്തു. മു​പ്പ​ത്ത​ഞ്ചോ​ളം അ​ഗ്നി​ശ​മ​ന യൂ​ണി​റ്റു​ക​ളെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു ല​ഗേ​ജ് നി​ർ​മാ​ണ യൂ​ണി​റ്റാ​ണ് ക​ത്തി​ന​ശി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.