പൗ​ര​ത്വ ബി​ല്ലി​നെ​തി​രേ പ്ര​തി​ഷേ​ധം: ത്രി​പു​ര​യി​ൽ മൊ​ബൈ​ൽ, ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി
Wednesday, December 11, 2019 5:01 AM IST
അ​ഗ​ർ​ത്ത​ല: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ ത്രി​പു​ര​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ഇ​തേ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് 48 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് മൊ​ബൈ​ല്‍, ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി. തെ​റ്റാ​യ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു ന​ട​പ​ടി​യെ​ന്ന് ത്രി​പു​ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ബി​ല്ലി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ത്രി​പു​ര​യി​ല്‍ ഉ​യ​രു​ന്ന​ത്. ഗോ​ത്ര വ​ർ​ഗ​ക്കാ​രും ഗോ​ത്രേ​ത​ര​രും ത​മ്മി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​യെ​ന്ന അ​ഭ്യൂ​ഹ​ത്തെ തു​ട​ർ​ന്ന് നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ടതായി റിപ്പോർട്ടുകളുണ്ട്. ഇ​തേ തു​ട​ർ​ന്നാ​ണ് മൊ​ബൈ​ല്‍, ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി​യ​ത്.

ഇ​തി​നി​ടെ, ആ​സാം ഉ​ൾ​പ്പെ​ടെ വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും പ്ര​തി​ഷേ​ധം ന​ട​ക്കു​ക​യാ​ണ്. ആ​സാ​മി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്ത 11 മ​ണി​ക്കൂ​ർ ബ​ന്ദി​ൽ പ​ര​ക്കെ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി. നോ​ർ​ത്ത് ഈ​സ്റ്റ് സ്റ്റു​ഡ​ന്‍റ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ അ​ട​ക്കം നി​ര​വ​ധി സം​ഘ​ട​ന​ക​ളും രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി​ക​ളും ബ​ന്ദി​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തു​വ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.