പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ: ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം ചേ​ർ​ന്നു
Wednesday, December 11, 2019 10:13 AM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ഗ​തി ബി​ൽ ഇ​ന്ന് രാ​ജ്യ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കെ ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം ചേ​ർ​ന്നു. പാ​ർ​ല​മെ​ന്‍റ് ഹാ​ളി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ
പ​ങ്കെ​ടു​ത്തു.

രാ​ജ്യ​സ​ഭ​യി​ൽ 121 വോ​ട്ടു​ക​ളാ​ണ് ബി​ല്ല് പാ​സാ​ക്കി​യെ​ടു​ക്കാ​ൻ സ​ർ​ക്കാ​രി​നു വേ​ണ്ട​ത്. ബി​ജെ​പി​ക്ക് 83 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ബി​ജെ​ഡി ഏ​ഴ്, എ​ഐ​എ​ഡി​എം​കെ 11, അ​കാ​ലി​ദ​ൾ മൂ​ന്ന്, ശി​വ​സേ​ന മൂ​ന്ന്, ജെ​ഡി​യു ആ​റ്, വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സ് ഒ​ന്ന്, എ​ൽ​ജെ​പി ഒ​ന്ന്, ആ​ർ​പി​ഐ ഒ​ന്ന്, നാ​ല് നോ​മി​നേ​റ്റ​ഡ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​ർ​ക്കാ​രി​നൊ​പ്പം നി​ൽ​ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.