പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധം; ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ ക​സ്റ്റ​ഡി​യി​ൽ
Friday, December 13, 2019 8:55 PM IST
മും​ബൈ: സിവിൽ സർവീസിൽ നിന്നു രാജിവച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥനായ ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ ക​സ്റ്റ​ഡി​യി​ൽ. മുംബൈ പോലീസാണ് കണ്ണൻ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തത്.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ മും​ബൈ​യി​ൽ ലോം​ഗ് മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ. ലോം​ഗ് മാ​ർ​ച്ച് തു​ട​ങ്ങും മു​ൻ​പ് ക​ണ്ണ​ൻ ഗോ​പി​നാ​ഥ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

കാഷ്മീരിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് നേരത്തെ കണ്ണൻ ഗോപിനാഥ് ഐഎഎസ് രാജിവച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.