കാ​ന​ഡ​യി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് നേ​രെ അ​ജ്ഞാ​ത​ന്‍റെ വെ​ടി​വ​യ്പ്
Saturday, December 14, 2019 6:45 AM IST
ഒ​ട്ടാ​വ: കാ​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ൽ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് നേ​രെ അ​ജ്ഞാ​ത​ന്‍റെ വെ​ടി​വ​യ്പ്. സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ 16 വ​യ​സു​കാ​ര​നാ​യ കു​ട്ടി​യു​ടെ പ​രി​ക്ക് അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. റോ​ഡി​ൽ​കൂ​ടെ ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന ഇ​വ​ർ​ക്ക് നേ​രെ കാ​റി​ലെ​ത്തി​യ അ​ജ്ഞാ​ത​ൻ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തേ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഇ​ക്ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലും സ​മാ​ന സം​ഭ​വം ഉ​ണ്ടാ​യി​രു​ന്നു അ​ന്ന് അ​ഞ്ച് പേ​ർ‌​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.