പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് മു​ഖ്യ​മ​ന്ത്രി
Saturday, December 14, 2019 11:32 PM IST
തൃ​ശൂ​ർ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ൽ കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കാ​മെ​ന്ന് ആ​രും ക​രു​തേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​യ​മ​ത്തി​ന്‍റെ ബ​ലം​വ​ച്ച് എ​ന്തും കാ​ണി​ച്ചു​ക​ള​യാ​മെ​ന്ന ഹു​ങ്ക് ന​ല്ല​ത​ല്ല. കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭ​ര​ണ​ഘ​ട​ന ന​മു​ക്കു ത​രു​ന്ന ഉ​റ​പ്പ് മ​ത​നി​ര​പേ​ക്ഷ​ത​യാ​ണ്. മ​താ​ടി​സ്ഥാ​ന​ത്തി​ൽ ആ​ളു​ക​ളെ പ​രി​ശോ​ധി​ക്കാ​നാ​ണ് നി​യ​മം പ​റ​യു​ന്ന​ത്. അ​തി​ലാ​ണ് ആ​പ​ത്ത്. ജ​ന​ങ്ങ​ളെ വ​ർ​ഗീ​യ​മാ​യി ചേ​രി​തി​രി​ക്കു​ന്നു. ഭ​ര​ണ​ഘ​ട​ന​യെ​ത്ത​ന്നെ ത​ക​ർ​ക്കു​ക​യാ​ണ് ല​ക്ഷ്യം. മ​തേ​ത​ര​ത്വ​വും ഭ​ര​ണ​ഘ​ട​ന​യും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ​വ​രും ഇ​തി​നെ എ​തി​ർ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.