ര​ഞ്ജി​യി​ൽ കേ​ര​ള​ത്തി​ന് ദ​യ​നീ​യ തോ​ൽ​വി
Monday, January 20, 2020 4:08 PM IST
തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​യി​ൽ രാ​ജ​സ്ഥാ​നെ​തി​രേ കേ​ര​ള​ത്തി​ന് ദ​യ​നീ​യ തോ​ൽ​വി. ഇ​ന്നിം​ഗ്സി​നും 96 റ​ണ്‍​സി​നു​മാ​ണ് കേ​ര​ളം തോ​റ്റ​ത്. ഇ​തോ​ടെ കേ​ര​ള​ത്തി​ന്‍റെ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ സാ​ധ്യ​ത അ​സ്ത​മി​ച്ചു.

ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 178 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ൻ ലീ​ഡ് നേ​ടി​യ രാ​ജ​സ്ഥാ​ൻ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ കേ​ര​ള​ത്തെ 82 റ​ണ്‍​സി​ന് ഓ​ൾ​ഒൗ​ട്ടാ​ക്കി. കേ​ര​ള​ത്തി​ന്‍റെ രോ​ഹ​ൻ എ​സ്. കു​ന്നു​മ്മ​ൽ പ​രി​ക്ക് മൂ​ലം ബാ​റ്റിം​ഗി​നെ​ത്തി​യി​ല്ല. ആ​റ് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ശു​ഭം ശ​ർ​മ​യാ​ണ് കേ​ര​ള​ത്തെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ലും ത​ക​ർ​ത്ത​ത്. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ശ​ർ​മ മ​ത്സ​ര​ത്തി​ൽ 11 വി​ക്ക​റ്റു​ക​ൾ കൊ​യ്ത് മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി.

നാ​ല് ബാ​റ്റ്സ്മാ​ൻ​മാ​രാ​ണ് കേ​ര​ള​ത്തി​ന്‍റെ നി​ര​യി​ൽ ര​ണ്ട​ക്കം ക​ട​ന്ന​ത്. 18 റ​ണ്‍​സ് നേ​ടി​യ സ​ച്ചി​ൻ ബേ​ബി​യാ​ണ് ടോ​പ്പ് സ്കോ​റ​ർ. ര​ണ്ടി​ന്നിം​ഗ്സി​ലു​മാ​യി 75 ഓ​വ​ർ മാ​ത്ര​മാ​ണ് കേ​ര​ളം ബാ​റ്റ് ചെ​യ്ത​ത്. മ​ത്സ​രം ര​ണ്ടാം ദി​വ​സം പ​കു​തി​യോ​ടെ അ​വ​സാ​നി​ക്കു​ക​യും ചെ​യ്തു.

നേ​ര​ത്തെ രാ​ജ​സ്ഥാ​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 268 റ​ണ്‍​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു. യാ​ഷ് കോ​താ​രി (92), രാ​ജേ​ഷ് ബി​ഷ്ണോ​യി (67) എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് രാ​ജ​സ്ഥാ​ന് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്. 36 റ​ണ്‍​സു​മാ​യി അ​ർ​ജി​ത് ഗു​പ്ത പു​റ​ത്താ​കാ​തെ നി​ന്നു. കേ​ര​ള​ത്തി​ന് വേ​ണ്ടി ജ​ല​ജ് സ​ക്സേ​ന ഏ​ഴ് വി​ക്ക​റ്റ് വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.