സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം ത​ള്ളി ഗ​വ​ർ​ണ​ർ
Monday, January 20, 2020 5:17 PM IST
തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ത​ള്ളി. വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ല​ക്നോ യാ​ത്ര​യ്ക്ക് തൊ​ട്ടു​മു​ൻ​പാ​യി​രു​ന്നു ഗ​വ​ർ​ണ​റു​ടെ പ്ര​തി​ക​ര​ണം.

സ​ർ​ക്കാ​രു​മാ​യി വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളി​ല്ല. ച​ട്ട​ങ്ങ​ളും നി​യ​മ​ങ്ങ​ളും ലം​ഘി​ക്കാ​ൻ ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ല. ച​ട്ട​ങ്ങ​ൾ​ക്കു​ള്ളി​ൽ നി​ന്നാ​ണ് താ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഒ​രു ന്യാ​യീ​ക​ര​ണ​വും ഇ​ക്കാ​ര്യ​ത്തി​ൽ സ്വീ​കാ​ര്യ​മ​ല്ല. സ​ർ​ക്കാ​രി​ന്‍റെ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് താ​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യ​തെ​ന്നും ഗ​വ​ർ​ണ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്ന് രാ​വി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് രാ​ജ്ഭ​വ​നി​ൽ എ​ത്തി​യാ​ണ് വി​ഷ​യ​ത്തി​ൽ ഗ​വ​ർ​ണ​ർ​ക്ക് വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്. 20 മി​നി​റ്റോ​ളം രാ​ജ്ഭ​വ​നി​ൽ ചി​ല​വ​ഴി​ച്ച ശേ​ഷ​മാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി മ​ട​ങ്ങി​യ​ത്. ഇ​തോ​ടെ പൗ​ര​ത്വ നി​യ​മ​ത്തി​ന്‍റെ പേ​രി​ൽ സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ലു​ള്ള പോ​ര് അ​വ​സാ​നി​ക്കു​മെ​ന്നാ​ണ് ക​രു​തി​യ​ത്. എ​ന്നാ​ൽ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന ഗ​വ​ർ​ണ​റു​ടെ പ്ര​സ്താ​വ​ന​യോ​ടെ ത​ർ​ക്കം തു​ട​രു​മെ​ന്ന് ഉ​റ​പ്പാ​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.