വീ​ട്ടി​ലെ ഒ​രു മു​റി​യെ​ങ്കി​ലും "ടെ​ക്നോ​ള​ജി ഫ്രീ ’​ ആ​ക്കൂ: കു​ട്ടി​ക​ളോ​ട് പ്ര​ധാ​ന​മ​ന്ത്രി
Monday, January 20, 2020 6:10 PM IST
ന്യൂ​ഡ​ൽ​ഹി: സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ന​മ്മു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്ക​ണം. അ​വ ഒ​രി​ക്ക​ലും ന​മ്മു​ടെ സ​മ​യം ക​ള​യു​ന്ന​താ​യി​രി​ക്ക​രു​ത്. വീ​ട്ടി​ലെ ഒ​രു മു​റി എ​ങ്കി​ലും ’ടെ​ക്നോ​ള​ജി ഫ്രീ’ ​ആ​യി​രി​ക്ക​ണം. സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ളൊ​ന്നും ആ ​മു​റി​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​തെ നോ​ക്ക​ണം- പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​യു​ടെ രാ​ജ്യ​ത്തെ കു​ട്ടി​ക​ളോ​ടു​ള്ള ഉ​പ​ദേ​ശ​മാ​ണി​ത്.

പ്ര​ധാ​ന​മ​ന്ത്രി കു​ട്ടി​ക​ളോ​ടു സം​വേ​ദി​ക്കു​ന്ന "പ​രീ​ക്ഷാ പേ ​ച​ർ​ച്ച' എ​ന്ന പ​രി​പാ​ടി​യി​ലാ​ണ് മോ​ദി​യു​ടെ ഈ ​അ​ഭി​പ്രാ​യം. ഡ​ൽ​ഹി​യി​ലെ ത​ൽ​ക്ക​ത്തോ​റ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ര​ണ്ടാ​യി​ര​ത്തോ​ളം കു​ട്ടി​ക​ളു​മാ​യി മോ​ദി സംവദി​ച്ചു. പ​രീ​ക്ഷാ സ​മ​യ​ത്തെ മാ​ന​സി​ക സ​മ്മ​ർ​ദം എ​ങ്ങ​നെ കു​റ​ക്കാം എ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന ച​ർ​ച്ചാവി​ഷ​യം. കു​ട്ടി​ക​ൾ ചോ​ദി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് പ്ര​ധാ​നമ​ന്ത്രി ഉ​ത്ത​രം ന​ൽ​കു​ക​യും ചെ​യ്തു.

പ​രീ​ക്ഷ​യി​ൽ ല​ഭി​ക്കു​ന്ന മി​ക​ച്ച മാ​ർ​ക്കു മാ​ത്ര​മ​ല്ല എ​ല്ലാ​റ്റിന്‍റെയും അ​ടി​സ്ഥാ​നം. പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ലും സ​ജീ​വ​മാ​ക​ണം. അ​ല്ലെ​ങ്കി​ൽ ന​മ്മ​ൾ റോ​ബോ​ട്ടി​നെ പോ​ലെ ആ​യിത്തീരും. നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ൽ അ​വ​ഗാ​ഹ​മു​ണ്ടാ​ക​ണം. പ​ക്ഷേ അ​ത് ന​മ്മു​ടെ ജീ​വി​തം നി​യ​ന്ത്രി​ക്കു​ന്ന രീ​തി​യി​ലാ​വ​രു​ത്- മോ​ദി ഓ​ർ​മി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.