കുന്നമംഗലം സ്വ​ദേ​ശി​ക​ളു​ടെ മൃ​ത​ദേ​ഹങ്ങൾ നാ​ട്ടി​ലെ​ത്തി​ക്കാൻ നടപടി തുടങ്ങിയെന്ന് കളക്ടർ
Tuesday, January 21, 2020 5:04 PM IST
കോഴിക്കോട്: നേപ്പാളിൽ മരിച്ച കുന്നമംഗലം സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടികൾ തുടങ്ങിയെന്ന് കോഴിക്കോട് ജില്ലാ കളക്ടർ സാം​ബ​ശി​വ റാ​വു. സംഭവം അറിഞ്ഞയുടൻ നേപ്പാളിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിരുന്നു. എംബസി നടപടികളെല്ലാം പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.

കുന്നമംഗലം സ്വദേശികളായ ര​ഞ്ജി​ത്ത്, ഭാ​ര്യ ഇ​ന്ദു​ല​ക്ഷ്മി, മ​ക​ന്‍ വൈ​ഷ്ണ​വ് എ​ന്നി​വർ ഉൾപ്പടെ എട്ട് മലയാളികളാണ് നേപ്പാളിലെ ദമനിൽ മരിച്ചത്. വിനോദയാത്രയ്ക്ക് പോയ സംഘം താമസിച്ച റിസോർട്ടിലെ ഹീറ്ററിൽ നിന്നും വിഷപ്പുക ശ്വസിച്ചതാണ് മരണകാരണം. മൃതദേഹങ്ങൾ ഹെലികോപ്റ്റർ മാർഗം കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.