പെ​രി​യോ​റി​നെ​കു​റി​ച്ച് ചി​ന്തി​ച്ചി​ട്ട് സം​സാ​രി​ക്കൂ; ര​ജ​നി​കാ​ന്തി​നെ ഉ​പ​ദേ​ശി​ച്ച് സ്റ്റാ​ലി​ൻ
Tuesday, January 21, 2020 10:39 PM IST
ചെ​ന്നൈ: ന​ട​ൻ ര​ജ​നി​കാ​ന്തി​ന് ഉ​പ​ദേ​ശ​വു​മാ​യി ഡി​എം​കെ അ​ധ്യ​ക്ഷ​ൻ സ്റ്റാ​ലി​ൻ. ദ്രാ​വി​ഡ രാ​ഷ്ട്രീ​യ ആ​ചാ​ര്യ​ൻ പെ​രി​യോ​ർ ഇ.​വി. രാ​മ​സ്വാ​മി​യെ അ​പ​മാ​നി​ച്ചെ​ന്ന ത​ര​ത്തി​ൽ ര​ജ​നി​ക്കെ​തി​രേ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ഡി​എം​കെ​യു​ടെ പ്ര​തി​ക​ര​ണം. പെ​രി​യോ​റി​നെ​കു​റി​ച്ച് പ​റ​ഞ്ഞ​ത് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സ്റ്റാ​ലി​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ര​ജ​നി​കാ​ന്ത് ഒ​രു രാ​ഷ്ട്രീ​യ​ക്കാ​ര​ന​ല്ല. അ​ദ്ദേ​ഹം ഒ​രു ന​ട​നാ​ണ്. ഏ​റെ ചി​ന്തി​ച്ചി​ട്ടു മാ​ത്ര​മേ പെ​രി​യോ​റി​നെ​കു​റി​ച്ച് സം​സാ​രി​ക്കാ​വൂ. ഇ​താ​ണ് ത​ന്‍റെ ഉ​പ​ദേ​ശ​മെ​ന്നും സ്റ്റാ​ലി​ൻ പ​റ​ഞ്ഞു. ത​മി​ഴ് ജ​ന​ത​യ്ക്കു വേ​ണ്ടി​യാ​ണ് പെ​രി​യോ​ർ ത​ന്‍റെ ജീ​വി​ത​കാ​ല​മ​ത്ര​യും പ്ര​യ​ത്നി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

1971-ൽ ​സേ​ല​ത്ത് പെ​രി​യോ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​ന്ന റാ​ലി​യി​ൽ ശ്രീ​രാ​മ​ന്‍റെ​യും സീ​താ ദേ​വി​യും ന​ഗ്ന ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു അ​തി​ൽ ചെ​രി​പ്പു​മാ​ല​യി​ട്ടു​വെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത ത​മി​ഴ് മാ​സി​ക​യാ​യ തു​ഗ്ല​ക്കി​ൽ മാ​ത്ര​മാ​ണു പ്ര​സി​ദ്ധീ​ക​രി​ച്ച​തെ​ന്നു​മാ​യി​രു​ന്നു ര​ജ​നി​കാ​ന്തി​ന്‍റെ പ​രാ​മ​ർ​ശം. തു​ഗ്ല​ക്ക് മാ​സി​ക​യു​ടെ 50-ാം വാ​ർ​ഷി​കാ​ഘോ​ഷ ച​ട​ങ്ങി​ലാ​യി​രു​ന്നു വി​വാ​ദ പ​രാ​മ​ർ​ശം.

പി​ന്നാ​ലെ ര​ജ​നി​കാ​ന്ത് ക​ള്ളം പ്ര​ച​രി​പ്പി​ച്ച് പെ​രി​യോ​റി​നെ അ​പ​മാ​നി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ചു വി​വി​ധ ദ്രാ​വി​ഡ സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി. എ​ന്നാ​ൽ, താ​ൻ സ​ത്യ​മാ​ണു പ​റ​ഞ്ഞ​തെ​ന്നും മാ​പ്പു പ​റ​യു​ന്ന പ്ര​ശ്ന​മി​ല്ലെ​ന്നും ര​ജ​നി​കാ​ന്ത് പ്ര​തി​ക​രി​ച്ചു. വാ​ർ​ത്ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല പ​ത്ര ക​ട്ടി​ങ്ങു​ക​ളും ര​ജ​നി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കു മു​ന്നി​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.