ഉ​ൾ​പ്പോ​ര് രൂ​ക്ഷം; പ​ഞ്ചാ​ബ് പി​സി​സി​യും ജി​ല്ലാ ക​മ്മി​റ്റി​ക​ളും പി​രി​ച്ചു​വി​ട്ട് സോ​ണി​യ
Tuesday, January 21, 2020 11:28 PM IST
ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ് പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യും ജി​ല്ലാ ക​മ്മി​റ്റി​ക​ളും പി​രി​ച്ചു​വി​ട്ടു. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടേ​താ​ണു ന​ട​പ​ടി. സു​നി​ൽ ജാ​ക്ക​റെ പി​സി​സി അ​ധ്യ​ക്ഷ​നാ​യി നി​ല​നി​ർ​ത്തി​യാ​ണു ക​മ്മി​റ്റി​ക​ൾ പി​രി​ച്ചു​വി​ട്ട​ത്.

സ​ർ​ക്കാ​രും പാ​ർ​ട്ടി​യും ത​മ്മി​ൽ ഏ​കോ​പ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​നാ​യി 11 അം​ഗ ക​മ്മി​റ്റി​യെ​യും സോ​ണി​യ നി​യോ​ഗി​ച്ചു. പ​ഞ്ചാ​ബി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി അം​ഗം ആ​ഷാ കു​മാ​രി​യാ​ണ് ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​പേ​ഴ്സ​ണ്‍. മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ്, സു​നി​ൽ ജാ​ക്ക​ർ എ​ന്നി​വ​ർ ക​മ്മി​റ്റി​യി​ൽ അം​ഗ​ങ്ങ​ളാ​ണ്. അം​ബി​കാ സോ​ണി​യും ക​മ്മി​റ്റി​യി​ലു​ണ്ട്.

മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ് ഡ​ൽ​ഹി​യി​ൽ സോ​ണി​യ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ക​മ്മി​റ്റി​ക​ൾ പി​രി​ച്ചു​വി​ട്ട് അ​ടി​യ​ന്ത​ര വാ​ർ​ത്താ​ക്കു​റി​പ്പ് പു​റ​ത്തി​റ​ക്കി​യ​ത്. കോ​ണ്‍​ഗ്ര​സ് രാ​ജ്യ​സ​ഭാ എം​പി പ്ര​താ​പ് ബ​ജ്വ​യു​മാ​യു​ള്ള ത​ർ​ക്ക​മാ​ണ് ഈ ​ക​ടു​ത്ത ന​ട​പ​ടി​യി​ലേ​ക്കു ന​യി​ച്ച​തെ​ന്നാ​ണു സൂ​ച​ന.

അ​ടു​ത്തി​ടെ ക്യാ​പ്റ്റ​ൻ മു​ക്ത കോ​ണ്‍​ഗ്ര​സാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് ബ​ജ്വ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​മ​രീ​ന്ദ​ർ സിം​ഗ് ക്യാ​പ്റ്റ​ൻ എ​ന്നാ​ണ് പൊ​തു​വെ അ​റി​യ​പ്പെ​ടു​ന്ന​ത്. പ​ഞ്ചാ​ബി​ലെ അ​വ​സാ​ന യു​വ​ജ​ന​ത്തി​നും ജോ​ലി ന​ൽ​കി​യ ശേ​ഷ​മേ താ​ൻ സ്ഥാ​ന​മൊ​ഴി​യൂ എ​ന്ന അ​മ​രീ​ന്ദ​റി​ന്‍റെ പ്ര​സ്താ​വ​ന​യോ​ടു പ്ര​തി​ക​രി​ക്ക​വെ​യാ​യി​രു​ന്നു ബ​ജ്വ​യു​ടെ ക്യാ​പ്റ്റ​ൻ മു​ക്ത പ​രാ​മ​ർ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.