കെ​പി​സി​സി ജം​ബോ പ​ട്ടി​ക​യി​ൽ​നി​ന്നു ജ​ന​പ്ര​തി​നി​ധി​ക​ളെ വെ​ട്ടി ഹൈ​ക്ക​മാ​ൻ​ഡ്
Thursday, January 23, 2020 2:50 PM IST
ന്യൂ​ഡ​ൽ​ഹി: കെ​പി​സി​സി പു​നഃ​സം​ഘ​ട​ന​യി​ൽ നി​ല​പാ​ട് ക​ടു​പ്പി​ച്ച് ഹൈ​ക്ക​മാ​ൻ​ഡ്. കെ​പി​സി​സി സ​മ​ർ​പ്പി​ച്ച പ​ട്ടി​ക​യി​ൽ​നി​ന്നു ജ​ന​പ്ര​തി​നി​ധി​ക​ളെ ഒ​ഴി​വാ​ക്കും. പ​ട്ടി​ക​യി​ൽ ആ​റ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നെ​യും ഹൈ​ക്ക​മാ​ൻ​ഡ് വി​മ​ർ​ശി​ച്ചി​രു​ന്നു.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​കു​ൾ വാ​സ്നി​ക്കി​ന് 120 പേ​രു​ടെ പ​ട്ടി​ക സ​മ​ർ​പ്പി​ച്ച​ത്. ജം​ബോ പ​ട്ടി​ക സ​മ​ർ​പ്പി​ച്ച​തോ​ടെ​യാ​ണ് ഹൈ​ക്ക​മാ​ൻ​ഡ് വീ​ണ്ടും കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി.

പ്ര​സി​ഡ​ന്‍റി​നും ട്ര​ഷ​റ​ർ​ക്കും പു​റ​മേ ആ​റ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​ർ, 13 വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, 36 ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ, 70 സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ​താ​യി​രു​ന്നു പ​ട്ടി​ക.

അ​തേ​സ​മ​യം വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി ഹൈ​ക്ക​മാ​ൻ​ഡി​ന് ക​ത്ത് ന​ൽ​കി. ജം​ബോ പ​ട്ടി​ക വേ​ണ്ടെ​ന്നും പ്ര​താ​പ​ൻ ന​ൽ​കി​യ ക​ത്തി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.