പൗ​ര​ത്വ നി​യ​മ​ത്തെ അ​നു​കൂ​ലി​ച്ച​വ​ർ​ക്ക് കു​ടി​വെ​ള്ളം നി​ഷേ​ധി​ച്ചു; വ്യാ​ജ​വാ​ർ​ത്ത പ്ര​ച​രി​പ്പിച്ച ബി​ജെ​പി എം​പി​ക്കെ​തി​രെ കേ​സ്
Friday, January 24, 2020 7:17 PM IST
മ​ല​പ്പു​റം: പൈ​ങ്ക​ണ്ണൂ​രി​ല്‍ പൗ​ര​ത്വ നി​യ​മ​ത്തെ അ​നു​കൂ​ലി​ച്ച​വ​ർ​ക്ക് കു​ടി​വെ​ള്ളം നി​ഷേ​ധി​ച്ചെ​ന്ന വ്യാ​ജ​വാ​ർ​ത്ത പ്ര​ച​രി​പ്പിച്ച ബി​ജെ​പി എം​പി​ക്കെ​തി​രെ കേ​സ്. ബിജെ​പി നേ​താ​വും ചി​ക്ക​മ​ഗ​ളൂ​രൂ എംപി​യു​മാ​യ ശോ​ഭ ക​ര​ന്ദ​ല​ജെ​യ്‌​ക്കെ​തി​രെ​യാ​ണ് മ​ല​പ്പു​റം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മ​ത​സ്പ​ര്‍​ദ്ധ വ​ള​ര്‍​ത്താ​നു​ള്ള ശ്ര​മ​ത്തി​നെ​തി​രെ 153 A വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സ്.

പ്രാ​ദേ​ശി​ക ബി​ജെ​പി നേ​താ​വ് ഗ​ണേ​ശ​ന്‍ അ​ട​ക്കം സേ​വാ​ഭാ​ര​തി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി​യെ അ​നു​കൂ​ലി​ച്ച​തി​ന് ഹി​ന്ദു കു​ടും​ബ​ങ്ങ​ള്‍​ക്ക് കു​ടി​വെ​ള്ളം നി​ഷേ​ധി​ച്ചെ​ന്ന് ശോ​ഭ ക​ര​ന്ദ​ല​ജ ട്വീ​റ്റ് ചെ​യ്തി​രു​ന്നു. കേ​ര​ളം മ​റ്റൊ​രു കാ​ഷ്മീ​രാ​യി മാ​റു​ന്നു​വെ​ന്നും അ​വ​ർ ട്വീ​റ്റി​ൽ പ​റ​ഞ്ഞു. സു​പ്രീം കോ​ട​തി അ​ഭി​ഭാ​ഷ​ക​നും മ​ല​പ്പു​റം സ്വ​ദേ​ശി​യു​മാ​യ കെ.​ആ​ർ സു​ഭാ​ഷ് ച​ന്ദ്ര​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.