പൗ​ര​ത്വ നി​യ​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് ബാ​ബാ രാം​ദേ​വ്
Saturday, January 25, 2020 12:04 PM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ ഡ​ൽ​ഹി ഷ​ഹീ​ൻ ബാ​ഗി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ കാ​ണു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് യോ​ഗാ ഗു​രു ബാ​ബാ രാം​ദേ​വ്. രാ​ജ്യ​ത്ത് ഹി​ന്ദു​ക്ക​ളും മു​സ്ലീം​ങ്ങ​ളും ത​മ്മി​ൽ സം​ഘ​ർ​ഷ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും ബാ​ബാ രാം​ദേ​വ് എ​ൻ​ഡി​ടി​വി​യോ​ട് പ​റ​ഞ്ഞു.

മു​സ്ലീം​ങ്ങ​ൾ​ക്കെ​തി​രേ അ​നീ​തി ഉ​ണ്ടെ​ങ്കി​ൽ താ​ൻ അ​വ​ർ​ക്കൊ​പ്പം നി​ൽ​ക്കും. ശ​നി​യാ​ഴ്ച ഷ​ഹീ​ൻ ബാ​ഗ് സ​ന്ദ​ർ​ശി​ക്കു​മെ​ന്നും ബാ​ബാ രാം​ദേ​വ് വ്യ​ക്ത​മാ​ക്കി. പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് എ​തി​ര​ല്ല താ​ൻ. എ​ന്നാ​ൽ ഭ​ര​ണ​ഘ​ട​ന​യെ ചോ​ദ്യം ചെ​യ്തു​ള്ള പ്ര​തി​ഷേ​ധ​ത്തെ എ​തി​ർ​ക്കു​ന്നു. ജി​ന്ന വാ​ലി ആ​സാ​ദി​ ഇ​വി​ടെ വേ​ണ്ടെ​ന്നും രാം​ദേ​വ് പ​റ​ഞ്ഞു.

പൗരത്വ നിയമ ഭേദഗതിയിലൂടെ ഇന്ത്യക്കാരായ ഒരു മുസ്ലീമിനെയും പുറത്താക്കില്ല. ആളുകൾ പുറത്താക്കപ്പെടുമെന്ന് പറയുന്നത് മിഥ്യാധാരണയാണെന്നും രാംദേവ് കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.