എ​ഫ്എ ക​പ്പ്: സി​റ്റി​ക്കും യു​ണൈ​റ്റ​ഡി​നും വ​മ്പ​ൻ ജ​യം; ലി​വ​ർ​പൂ​ളി​ന് സ​മ​നി​ല‌
Monday, January 27, 2020 3:16 AM IST
ല​ണ്ട​ൻ: ‌വ​മ്പ​ൻ ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യും മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡും എ​ഫ്എ ക​പ്പ് പ്രീ​ക്വാ​ർ​ട്ട​ർ ഉ​റ​പ്പാ​ക്കി. അ​തേ​സ​മ​യം, പ്ര​മു​ഖ താ​ര​ങ്ങ​ളി​ല്ലാ​തെ ഇ​റ​ങ്ങി​യ ലി​വ​ർ​പൂ​ൾ നാ​ലാം റൗ​ണ്ടി​ൽ സ​മ​നി​ല വ​ഴ​ങ്ങി. ലി​വ​ർ​പൂ​ളി​ന് ഇ​നി റി​പ്ലെ മ​ത്സ​രം ക​ളി​ക്കേ​ണ്ടി വ​രും.

ഇ​ത്തി​ഹാ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഫു​ൾ​ഹാ​മി​നെ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്ക് സി​റ്റി കീ​ഴ​ട​ക്കി. ആ​റാം മി​നി​റ്റി​ൽ ക്യാ​പ്റ്റ​ൻ ടിം ​റീം ചു​വ​പ്പു​കാ​ർ​ഡ് ക​ണ്ട് പു​റ​ത്തു​പോ​യ​താ​ണ് ഫു​ൾ​ഹാ​മി​ന് തി​രി​ച്ച​ടി​യാ​യ​ത്. ഗ​ബ്രി​യേ​ൽ ജീ​സ​സ് (72,75) ഇ​ര​ട്ട​ഗോ​ൾ നേ​ടി. ഇ​ല്‍​കോ ഗു​ണ്ടോ​ക​ന്(8)‍, ബെ​ർ​നാ​ർ​ഡോ സി​ല്‍​വ(19) എ​ന്നി​വ​രാ​ണ് മ​റ്റു ഗോ​ൾ സ്കോ​റ​ർ​മാ​ർ.

മൂ​ന്നാം ഡി​വി​ഷ​ൻ ടീ​മാ​യ ട്രാ​ൻ​മെ​റെ​യെ എ​തി​രി​ല്ലാ​ത്ത ആ​റു ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് യു​ണൈ​റ്റ​ഡ് പ്രീ ​ക്വാ​ർ​ട്ട​ർ പ്ര​വേ​ശ​നം ഉ​റ​പ്പി​ച്ച​ത്. ദു​ർ​ബ​ല​രാ​യ എ​തി​രാ​ളി​ക​ൾ​ക്ക് എ​തി​രെ ഏ​റെ മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് യു​ണൈ​റ്റ​ഡ് ഇ​റ​ങ്ങി​യ​ത്. മ​ക്വ​യ​ർ(10), ദ​ലോ​ട്ട്(13), ലിം​ഗാ​ർ​ഡ്(16), ജോ​ൺ​സ്(41), മാ​ർ​ഷി​യാ​ൽ(45), ഗ്രീ​ൻ​ഫു​ഡ് എ​ന്നി​വ​ർ ഗോ​ൾ നേ​ടി.

ഷ്രൂ​സ്ബ​റി ടൗ​ണി​നോ​ടാ​ണ് ലി​വ​ർ​പൂ​ൾ സ​മ​നി​ല വ​ഴ​ങ്ങി​യ​ത്. ഇ​രു​ടീ​മും ര​ണ്ടു ഗോ​ൾ വീ​തം നേ​ടി സ​മ​നി​ല പാ​ലി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.