ട്രം​പ് ഫെ​ബ്രു​വ​രി 21മു​ത​ൽ ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ചേ​ക്കും
Tuesday, January 28, 2020 12:12 PM IST
ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഫെ​ബ്രു​വ​രി 21 മു​ത​ൽ 24 വ​രെ ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ചേ​ക്കും.​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ​ട​ക്കം ഒ​രു ദി​വ​സം ട്രം​പ് അ​ഹ​മ്മ​ദാ​ബാ​ദി​ൽ ചെ​ല​വ​ഴി​ച്ചേ​ക്കു​മെ​ന്നും അ​റി​യു​ന്നു. എ​ന്നാ​ൽ ട്രം​പി​ന്‍റെ സ​ന്ദ​ർ​ശ​നം സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച ഒ​രു ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ർ​ട്ടു ചെ​യ്തു. ട്രം​പി​നു വേ​ണ്ടി ഡ​ൽ​ഹി​യി​ലെ ഐ​ടി​സി മൗ​ര്യ ഹോ​ട്ട​ൽ ബു​ക്കു ചെ​യ്ത​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി​ൽ ക്ലി​ന്‍റ​ണും ബാ​ര​ക് ഒ​ബാ​മ​യും ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ താ​മ​സി​ച്ച​തും ഇ​വി​ടെ​യാ​ണ്.

വ്യാ​പാ​ര​മാ​യി​രി​ക്കും മോ​ദി​യും ട്രം​പും പ്ര​ധാ​ന​മാ​യും ച​ർ​ച്ച ചെ​യ്യു​ക. ജി​എ​സ്പി പ്ര​കാ​രം ഇ​ന്ത്യ​യി​ൽ നി​ന്ന് യു​എ​സി​ലേ​യ്ക്കു​ള്ള 5.6 ബി​ല്യ​ണ്‍ ഡോ​ള​റി​നു​ള്ള ക​യ​റ്റു​മ​തി​ക്ക് നി​കു​തി ഒ​ഴി​വാ​ക്കി​യ​ത് പു​ന​സ്ഥാ​പി​ക്ക​ണം എ​ന്ന് ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടേ​ക്കും. അ​തേ​സ​മ​യം വ്യാ​പാ​ര നി​കു​തി​യി​ള​വു​ക​ൾ​ക്കാ​യ് ആ​റു ബി​ല്യ​ണ്‍ ഡോ​ള​ർ വ​രു​ന്ന കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ൾ ഇ​ന്ത്യ വാ​ങ്ങ​ണ​മെ​ന്ന് യു​എ​സ് ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഇ​ൻ​ഡോ-​പ​സ​ഫി​ക് വി​ഷ​യ​ങ്ങ​ൾ, അ​ഫ്ഗാ​നി​സ്ഥാ​ൻ, ഇ​റാ​ൻ, പാ​ക്കി​സ്ഥാ​ൻ, ചൈ​ന വി​ഷ​യ​ങ്ങ​ളും ഇ​രു നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്യും. യു.​എ​സി​ലെ ഹൂ​സ്റ്റ​ണി​ൽ സം​ഘ​ടി​പ്പി​ച്ച ഹൗ​ഡി മോ​ദി പ​രി​പാ​ടി​യു​ടെ മാ​തൃ​ക​യി​ൽ അ​ഹ​മ്മ​ദാ​ബാ​ദി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​തു സം​ബ​ന്ധി​ച്ച് സ്ഥി​രി​ക​ര​ണ​മാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.