പൗ​ര​ത്വ നി​യ​മ​ത്തി​ലൂ​ടെ ച​രി​ത്ര​പ​ര​മാ​യ അ​നീ​തി തി​രു​ത്തു​ന്നു: പ്ര​ധാ​ന​മ​ന്ത്രി
Tuesday, January 28, 2020 3:06 PM IST
ന്യൂ​ഡ​ൽ​ഹി: അ​യ​ൽ രാ​ജ്യ​ങ്ങ​ളി​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളോ​ടു​ള്ള വാ​ഗ്ദാ​നം നി​റ​വേ​റ്റു​ക​യും ച​രി​ത്ര​പ​ര​മാ​യ അ​നീ​തി തി​രു​ത്തു​ക​യു​മാ​ണ് പൗ​ര​ത്വ നി​യ​മ​ത്തി​ലൂ​ടെ​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഡ​ൽ​ഹി​യി​ൽ എ​ൻ​സി​സി കേ​ഡ​റ്റു​ക​ളു​ടെ റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യം സ്വാ​ത​ന്ത്ര്യം പ്രാ​പി​ച്ച​പ്പോ​ൾ സ്വ​ത​ന്ത്ര ഇ​ന്ത്യ​യെ ഭ​രി​ച്ചി​രു​ന്ന​വ​ർ വി​ഭ​ജ​ന​ത്തെ അം​ഗീ​ക​രി​ച്ചു. നെ​ഹ്റു-​ലി​യാ​ഖ​ത്ത് ക​രാ​ർ പ​റ​യു​ന്ന​ത് ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നെ സം​ബ​ന്ധി​ച്ചാ​ണ്. ഗാ​ന്ധി​യും അ​തി​നെ ആ​ശീ​ർ​വ​ദി​ച്ചു. ഇ​ന്ത്യ ന​ൽ​കി​യ വാ​ഗ്ദാ​നം നി​റ​വേ​റ്റാ​നാ​ണ് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ആ​വി​ഷ്ക്ക​രി​ച്ച​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ൾ വോ​ട്ടു​ബാ​ങ്ക് രാ​ഷ്ട്രീ​യ​ത്തി​നു വേ​ണ്ടി​യാ​ണ് നി​യ​മ​ത്തെ എ​തി​ർ​ക്കു​ന്ന​തെ​ന്നും മോ​ദി ആ​രോ​പി​ച്ചു. എ​ന്തു​കൊ​ണ്ടാ​ണ് അ​വ​ർ അ​തി​ക്ര​മ​ങ്ങ​ൾ ശ്ര​ദ്ധി​ക്കാ​ത്ത​ത്. എ​ന്തു​കൊ​ണ്ടാ​ണ് അ​വ​ർ അ​തി​ക്ര​മ​ങ്ങ​ളെ നി​രാ​ക​രി​ക്കാ​ത്ത​ത്. അ​വ​ർ പ്ര​തി​ക​രി​ക്കേ​ണ്ട​തു​ണ്ട്.

ചി​ല​ർ ദ​ളി​ത​രു​ടെ ശ​ബ്ദ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. പാ​ക്കി​സ്ഥാ​നി​ലെ ദ​ളി​ത​ർ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ അ​വ​ഗ​ണി​ക്കു​ന്ന അ​തേ ആ​ളു​ക​ൾ ത​ന്നെ​യാ​ണി​ത്. പാ​ക്കി​സ്ഥാ​ൻ വി​ട്ട് ഇ​ന്ത്യ​യി​ലേ​ക്ക് വ​ന്ന പീ​ഡ​ന​ത്തി​നി​ര​യാ​യ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ദ​ളി​ത​രാ​ണെ​ന്നും അ​വ​ർ മ​റ​ക്കു​ന്നു- മോ​ദി പ​റ​ഞ്ഞു. ഒ​രി​ക്ക​ൽ ഭ​ര​ണ​ഘ​ട​ന ച​വ​റ്റു​കു​ട്ട​യി​ലി​ട്ട ആ​ളു​ക​ളാ​ണ് അ​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​തെ​ന്നും മോ​ദി ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.