അ​ശ്ലീ​ല വീ​ഡി​യോ കാ​ണാ​ൻ നി​ർ​ബ​ന്ധി​ച്ചു; ഗ​ണേ​ഷ് ആ​ചാ​ര്യ​ക്കെ​തി​രേ യു​വ​തി
Tuesday, January 28, 2020 5:52 PM IST
മും​ബൈ: പ്ര​മു​ഖ നൃ​ത്ത സം​വി​ധാ​യ​ക​ൻ ഗ​ണേ​ഷ് ആ​ചാ​ര്യ​ക്കെ​തി​രേ വീ​ണ്ടും ആ​രോ​പ​ണം. അ​ശ്ലീ​ല വീ​ഡി​യോ കാ​ണാ​ൻ നി​ർ​ബ​ന്ധി​ച്ചെ​ന്ന് ആ​രോ​പി​ച്ച് അ​സി​സ്റ്റ​ന്‍റ് കൊ​റി​യോ​ഗ്രാ​ഫ​റാ​യ യു​വ​തി​യാ​ണു ഗ​ണേ​ഷ് ആ​ചാ​ര്യ​യ്ക്കെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ചു മും​ബൈ അം​ബോ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ലും വ​നി​താ ക​മ്മീ​ഷ​നി​ലും ഇ​വ​ർ പ​രാ​തി ന​ൽ​കി.

ഗ​ണേ​ഷ് ആ​ചാ​ര്യ​യെ കാ​ണാ​ൻ അ​ന്ധേ​രി​യി​ലെ ഓ​ഫീ​സി​ൽ എ​ത്തി​യ​പ്പോ​ൾ ഇ​യാ​ൾ അ​ശ്ലീ​ല വീ​ഡി​യോ കാ​ണാ​ൻ നി​ർ​ബ​ന്ധി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. മും​ബൈ​യി​ലെ അ​ന്ധേ​രി​യി​ൽ ഞാ​യ​റാ​ഴ്ച ന​ട​ന്ന ഇ​ന്ത്യ​ൻ ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ കൊ​റി​യോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ (ഐ​എ​ഫ്ടി​സി​എ) ച​ട​ങ്ങി​നി​ടെ ഗ​ണേ​ഷ് ആ​ചാ​ര്യ​യും ര​ണ്ട് സ്ത്രീ​ക​ളും ത​ന്നെ ആ​ക്ര​മി​ച്ച​താ​യും യു​വ​തി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ജ​യ​ശ്രീ കെ​ൽ​ക്ക​ർ, പ്രീ​തി ലാ​ഡ് എ​ന്നി​വ​രാ​ണ് യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്ന സ്ത്രീ​ക​ൾ. ഐ​എ​ഫ്ടി​സി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ് ഗ​ണേ​ഷ് ആ​ചാ​ര്യ. പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യും ഈ ​സം​ഘ​ട​ന​യി​ൽ അം​ഗ​മാ​ണ്.

2018ൽ ​ന​ട​ൻ നാ​നാ പ​ടേ​ക്ക​ർ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ചു ന​ടി ത​നു​ശ്രീ ദ​ത്ത രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഷൂ​ട്ടിം​ഗി​നി​ടെ ന​ട​ന്ന സം​ഭ​വ​ത്തി​ൽ, ചി​ത്ര​ത്തി​ന്‍റെ നൃ​ത്ത​സം​വി​ധാ​യ​ക​നാ​യി​രു​ന്ന ഗ​ണേ​ഷ് ആ​ചാ​ര്യ​യ്ക്കെ​തി​രെ​യും ത​നു​ശ്രീ ദ​ത്ത അ​ന്ന് ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.