കൊ​റോ​ണ വൈ​റ​സ്: കേ​ര​ള​ത്തി​ൽ 633 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Tuesday, January 28, 2020 7:00 PM IST
തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സി​നെ​തി​രാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് 633 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ. രോ​ഗ​ബാ​ധ സം​ശ​യി​ക്കു​ന്ന 10 പേ​രു​ടെ ര​ക്ത​സാ​മ്പി​ളു​ക​ൾ പൂ​നെ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​രു​ന്നു. ഇ​തി​ൽ ആ​റും നെ​ഗ​റ്റീ​വാ​ണെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.

രോ​ഗ​ബാ​ധ​യ്ക്കെ​തി​രേ സ​ർ​ക്കാ​ർ‌ ജാ​ഗ്ര​ത​യും നി​രീ​ക്ഷ​ണ​വും ശ​ക്തി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നെ​ടു​മ്പാ​ശേ​രി, തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് സ്ക്രീ​നിം​ഗ് ആ​രം​ഭി​ച്ചു. സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നു. ചൈ​ന​യി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ മു​ന്നി​ൽ റി​പ്പോ​ർ​ട്ട്‌ ചെ​യ്യ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. 28 ദി​വ​സ​മാ​യി​രി​ക്കും നി​രീ​ക്ഷ​ണം.

മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളി​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ്‌ സ​ജ്ജ​മാ​ണ്‌. എ​ല്ലാ ജി​ല്ല​യി​ലും ര​ണ്ട്‌ ആ​ശു​പ​ത്രി​ക​ളി​ൽ വീ​തം ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ്‌ സ​ജ്ജ​മാ​ക്കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.