വു​ഹാ​നി​ൽ​നി​ന്ന് ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കും; വി​മാ​ന​ത്തി​ന് ഇ​റ​ങ്ങാ​ൻ അ​നു​മ​തി
Tuesday, January 28, 2020 9:16 PM IST
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ ചൈ​ന​യി​ലെ വു​ഹാ​നി​ൽ​നി​ന്ന് ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. ചൈ​ന​യി​ൽ കു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ തി​രി​കെ എ​ത്തി​ക്കു​ന്ന​തി​നു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​നം വു​ഹാ​നി​ലേ​ക്കു പു​റ​പ്പെ​ടും.

മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നാ​ണ് വി​മാ​നം പു​റ​പ്പെ​ടു​ന്ന​ത്. ചൈ​ന വി​മാ​ന​ത്തി​ന് ഇ​റ​ങ്ങാ​നു​ള്ള അ​നു​മ​തി ന​ൽ​കി. പാ​സ്പോ​ർ​ട്ട് കൈ​വ​ശ​മി​ല്ലാ​ത്ത​വ​ർ അ​ടി​യ​ന്ത​ര​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ബെ​യ്ജിം​ഗി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി​കാ​ര്യാ​ല​യം നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.