ക​ത്തി​ജ്ജ്വ​ലി​ച്ച് കും​ഭ​ച്ചൂ​ട്; നാ​ലു ജി​ല്ല​ക​ൾ​ക്ക് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്
Saturday, February 15, 2020 9:12 AM IST
തി​രു​വ​ന​ന്ത​പു​രം: കും​ഭ​ച്ചൂ​ട് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നാ​ലു ജി​ല്ല​ക​ൾ​ക്കു​കൂ​ടി കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ആ​ല​പ്പു​ഴ, കോ​ട്ട​യം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച ര​ണ്ടു​മു​ത​ൽ നാ​ലു​ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ചൂ​ടു​കൂ​ടു​മെ​ന്ന് അ​റി​യി​ച്ചു.

വ​ര​ണ്ട കി​ഴ​ക്ക​ൻ​കാ​റ്റും ക​ട​ൽ​ക്കാ​റ്റി​ന്‍റെ സ്വാ​ധീ​നം​കു​റ​ഞ്ഞ​തും അ​ന്ത​രീ​ക്ഷ ആ​ർ​ദ്ര​ത​യു​മാ​ണ് കാ​ര​ണം. ചൂ​ട് ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. 12 മ​ണി​ക്കും മൂ​ന്നി​നും ഇ​ട​യി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ കൈ​യി​ൽ വെ​ള​ളം ക​രു​ത​ണം. നി​ർ​ജ​ലീ​ക​ര​ണ​ത്തി​നു​ള​ള സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​നു​ള​ള മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണം. സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ ഈ ​മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പി​ന്തു​ട​ര​ണ​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

അ​തി​നി​ടെ, പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് 12 മ​ണി​ക്കും മൂ​ന്നി​നും ഇ​ട​യി​ൽ നി​ർ​ബ​ന്ധി​ത വി​ശ്ര​മം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. ഇ​വ​രു​ടെ ജോ​ലി സ​മ​യം രാ​വി​ലെ ഏ​ഴു മ​ണി​ക്കും രാ​ത്രി ഏ​ഴു മ​ണി​ക്കും ഇ​ട​യി​ലാ​യി ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

വെ​ള്ളി​യാ​ഴ്ച ആ​ല​പ്പു​ഴ, കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ പ​ക​ൽ താ​പ​നി​ല ഉ​യ​രു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. 37.3 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ ആ​ല​പ്പു​ഴ​യി​ൽ 4.6 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ചൂ​ട് ദീ​ർ​ഘ​കാ​ല ശ​രാ​ശ​രി​യി​ൽ കൂ​ടു​ത​ലാ​യി​രു​ന്നു. കോ​ട്ട​യ​ത്ത് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 37 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി​രു​ന്നു പ​ക​ൽ​താ​പ​നി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.