ക​തി​ന​യി​ൽ വെ​ടി​മ​രു​ന്ന് നി​റ​യ്ക്കു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി; പ​രി​ക്കേ​റ്റ​യാ​ള്‍ മ​രി​ച്ചു
Saturday, February 15, 2020 10:00 AM IST
പാ​ല​ക്കാ​ട്: ഉ​ത്സ​വ​ത്തി​നു പൊ​ട്ടി​ക്കാ​നു​ള്ള ക​തി​ന​യി​ൽ വെ​ടി​മ​രു​ന്ന് നി​റ​യ്ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ മ​രി​ച്ചു. പാ​ല​ക്കാ​ട് ക​രി​ന്പ കൊ​ന്പോ​ട് കോ​ള​നി​യി​ലെ രാ​ജ​നാ​ണ് (45) മ​രി​ച്ച​ത്.

മ​ണ്ണാ​ർ​ക്കാ​ട് തെ​ങ്ക​ര മു​തു​വ​ല്ലി ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​നു വെ​ടി​മ​രു​ന്ന് നി​റ​യ്ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​തേ​തു​ട​ർ​ന്ന് രാ​ജ​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ മ​റ്റു ര​ണ്ടു പേ​ർ​ക്കും പ​രി​ക്കു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.