തോക്കുകൾ കാണാതായിട്ടില്ലെന്ന് തച്ചങ്കരി
Monday, February 17, 2020 12:25 PM IST
തി​രു​വ​ന​ന്ത​പു​രം: പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ആം​ഡ് പോ​ലീ​സ് ബ​റ്റാ​ലി​യ​നി​ൽ​നി​ന്ന് തോ​ക്കു​ക​ൾ കാ​ണാ​താ​യി​ട്ടി​ല്ലെ​ന്ന് ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി ടോ​മി​ൻ ത​ച്ച​ങ്ക​രി. തോ​ക്കു​ക​ൾ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യാ​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

13 ഇ​ൻ​സാ​സ് റൈ​ഫി​ളു​ക​ൾ മ​ണി​പ്പൂ​രി​ൽ ഔ​ദ്യോ​ഗി​ക ഉ​പ​യോ​ഗ​ത്തി​ന് കൊ​ണ്ടു​പോ​യ​താ​യി വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്നും തോ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷം അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​ര​ക​ൾ കാ​ണാ​താ​യെ​ന്ന റി​പ്പോ​ർ​ട്ടി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. ര​ണ്ട് മാ​സ​ത്തി​ന​കം അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​മെ​ന്നും ത​ച്ച​ങ്ക​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തീ​വ പ്ര​ഹ​ര​ശേ​ഷി​യു​ള്ള 25 ഇ​ൻ​സാ​സ് റൈ​ഫി​ളു​ക​ൾ കാ​ണാ​താ​യെ​ന്നാ​ണു സി​എ​ജി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.