ടി​വി കാ​ണു​ന്ന​ത് വി​ല​ക്കി​: മാതാപിതാക്കളെ കുത്തിവീഴ്ത്തി മകൻ
Tuesday, February 18, 2020 1:29 PM IST
തിരുവനന്തപുരം: ടിവി കാ​ണു​ന്ന​ത് വി​ല​ക്കി​യ​തി​ലു​ള്ള വൈ​രാ​ഗ്യ​ത്താ​ൽ മ​ക​ൻ പി​താ​വി​നെ​യും മാ​താ​വി​നെ​യും കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. കഴിഞ്ഞ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

ക​ണ്ണേ​റ്റു​മു​ക്ക് സ്വ​ദേ​ശി​ക​ളാ​യ വി​ജ​യ​ൻ (60), ഭാ​ര്യ ശോ​ഭ (57) എ​ന്നി​വ​ർക്കാണ് മകന്‍റെ ആക്രമണത്തിൽ പരിക്കേറ്റത്. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇ​രു​വ​രു​ടെ​യും വ​യ​റി​നും നെ​ഞ്ചി​നും കൈ​ക​ൾ​ക്കും സാ​ര​മാ​യി പ​രി​ക്കു​ണ്ട്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​രു​ടെ മ​ക​ൻ അ​നൂ​പ് (36) ത​മ്പാ​നൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ഇ​യാ​ൾ ടെ​ക്നോ​പാ​ർ​ക്കി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.