പൊ​ന്നി​ന് പൊ​ള്ളും വി​ല; ഇ​ന്ന് കൂ​ടി​യ​ത് ര​ണ്ടു ത​വ​ണ
Monday, February 24, 2020 3:13 PM IST
കൊ​ച്ചി: സ്വ​ർ​ണ വി​ല അ​തി​വേ​ഗം കു​തി​ച്ചു​ക​യ​റു​ക​യാ​ണ്. ഇ​ന്ന് ര​ണ്ടു ത​വ​ണ​യാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല കൂ​ടി​യ​ത്. രാ​വി​ലെ പ​വ​ന് 320 രൂ​പ വ​ർ​ധി​ച്ച​തി​ന് പി​ന്നാ​ലെ ഉ​ച്ച​യ്ക്ക് ശേ​ഷം 200 രൂ​പ കൂ​ടി വ​ർ​ധി​ച്ചു. ഇ​ന്ന് മാ​ത്രം പ​വ​ന് കൂ​ടി​യ​ത് 520 രൂ​പ​യാ​ണ്.

32,000 രൂ​പ​യാ​ണ് പ​വ​ന്‍റെ നി​ല​വി​ലെ വി​ല. ഗ്രാ​മി​ന് 25 രൂ​പ കൂ​ടി വ​ർ​ധി​ച്ച് 4,000 രൂ​പ​യി​ലെ​ത്തി. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് സ്വ​ർ​ണ വി​ല ഇ​ത്ര​യും ഉ​യ​ര​ത്തി​ൽ എ​ത്തു​ന്ന​ത്. ഒ​രാ​ഴ്ച​യ്ക്കി​ടെ പ​വ​ന് 1,600 രൂ​പ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വ​ർ​ധി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ലും സ്വ​ർ​ണ വി​ല ഉ​യ​രാ​നാ​ണ് സാ​ധ്യ​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.