ഡ​ൽ​ഹി അ​ണ​യാ​തെ ക​ത്തു​ന്നു; ക​ലാ​പ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി
Tuesday, February 25, 2020 11:14 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ക​ലാ​പ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു പേ​ർ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ ക​ലാ​പ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ആ​റ് സി​വി​ലി​യ​ൻ​മാ​രു​മാ​ണ് മ​രി​ച്ച​ത്. ര​ണ്ടു ദി​വ​സ​മാ​യി തു​ട​രു​ന്ന അ​ക്ര​മ​ത്തി​ൽ 100 ൽ ​ഏ​റെ​പേ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. മ​രി ച്ച​വ​രി​ൽ ഒ​രാ​ളു​ടെ ത​ല​യ്ക്കാ​ണു വെ​ടി​യേ​റ്റി​രി​ക്കു​ന്ന​ത്.

ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ളാ​യ ര​ത്ത​ൻ ലാ​ലാ​ണ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​നു ക​ല്ലേ​റി​ലാ​ണ് പ​രി​ക്കേ​റ്റ​ത്. അ​ക്ര മ​ത്തി​ൽ മ​റ്റൊ​രു ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​മി​ത് ശ​ർ​മ​യ്ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. മ​രി​ച്ച മ​റ്റു​ള്ള​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ചു വ്യ​ക്ത​ത​യി​ല്ല.

വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രു​ടെ ഇ​ട​യി​ലേ​ക്ക് നി​യ​മ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ ഇ​ര​ച്ചു​ക​യ​റി​യ​തി​നെ ത്തു​ട​ർ​ന്നാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഏ​റ്റു​മു​ട്ട​ലി​നി​ടെ, അ​ക്ര​മി​ക​ൾ പോ​ലീ​സി​നു നേ​ർ​ക്ക് തോ​ക്കു ചൂ​ണ്ടി വെ​ടി​വ​യ്ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു വ​ന്നു. തോ​ക്കു മാ​യി എ​ത്തി​യ യു​വാ​വ് എ​ട്ടു റൗ​ണ്ട് വെ​ടി​യു​തി​ർ​ത്ത​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും സം​ഘ​വും എ​ത്തു​ന്ന​തി​ന് തൊ​ട്ടു​മു​മ്പാ​ണു ഡ​ൽ​ഹി​യി​ൽ ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. ഭ​ജ​ൻ​പു​ർ, മൗ​ജ്പു​ർ, ക​ർ​ദം പു​രി എ​ന്നി​വി​ട​ങ്ങ​ളാ​ണു സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. അ​ക്ര​മി​ക​ൾ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​യി​ട്ട​തോ​ടെ പോ​ലീ​സ് ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്ത് അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

അ​ഗ്നി​ശ​മ​ന വാ​ഹ​ന​ത്തി​നും ര​ണ്ടു വീ​ടു​ക​ൾ​ക്കും അ​ക്ര​മി​ക​ൾ തീ​യി​ട്ടു. ഭ​ജ​ൻ​പു​രി​ൽ അ​ക്ര​മി​ക​ൾ പെ​ട്രോ​ൾ പ​മ്പി​നും തീ​യി​ട്ടു. മൗ​ജ്പു​രി​ലും ഭ​ജ​ൻ​പു​രി​ലും വാ ​ഹ​ന​ങ്ങ​ൾ​ക്കും ക​ട​ക​ൾ​ക്കും തീ​യി​ട്ടു. വ​ട​ക്കു കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ 10 ഇ​ട​ങ്ങ​ളി​ൽ പോ​ലീ​സ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു.

സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് ജാ​ഫ റാ​ബാ​ദ്, മൗ​ജ്പു​ർ-​ബാ​ബ​ർ​പു​ർ, ഗോ​കു​ൽ​പു​രി, ജോ​ഹ്രി എ​ൻ​ക്ലേ​വ് മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ അ​ട​ച്ചി​ട്ടു. സം​ഘ​ർ​ഷ സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ പോ​ലീ​സ് ഫ്ലാ​ഗ് മാ​ർ​ച്ച് ന​ട​ത്തി. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.