ഡ​ൽ​ഹി ക​ലാ​പം: വിവാദ നായകനായി കപിൽ മിശ്ര
Tuesday, February 25, 2020 3:48 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന വ​ർ​ഗീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കു പി​ന്നി​ൽ ചി​ല നേ​താ​ക്ക​ളു​ടെ വ​ഴി​വി​ട്ട പ്ര​സ്താ​വ​ന​ക​ളും ആ​ഹാ​ന​ങ്ങ​ളു​മാ​ണെ​ന്ന് പ​ര​ക്കെ ആ​ക്ഷേ​പം. ഇ​തി​ൽ പ്ര​ധാ​നി​യാ​ണ് ക​പി​ൽ മി​ശ്ര.

ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ നി​ന്ന് ബി​ജെ​പി​യി​ലെ​ത്തി ക​ടു​ത്ത വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ങ്ങ​ളി​ലൂ​ടെ ജ​ന​ത്തെ ഇ​ള​ക്കിമ​റി​ക്കു​ന്ന നേ​താ​വാ​ണ് ക​പി​ൽ മി​ശ്ര. ഞാ​യ​റാ​ഴ്ച ക​പി​ൽ മി​ശ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൗ​ര​ത്വ​ഭേ​ദ​ഗ​തി ബി​ൽ സ​മ​ര​ങ്ങ​ൾ​ക്കെ​തി​രാ​യ റാ​ലി ഡ​ൽ​ഹി​യി​ലെ ജാ​ഫ​റാ​ബാ​ദി​ൽ ന​ട​ത്തി​യി​രു​ന്നു. ഈ ​റാ​ലി​യി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗ​മാ​ണ് മി​ശ്ര ന​ട​ത്തി​യ​ത്. മാ​ത്ര​മ​ല്ല, ജാ​ഫ​റാ​ബാ​ദി​ൽ മ​റ്റൊ​രു ഷ​ഹീ​ൻ​ബാ​ഗ് ഉ​ണ്ടാ​കാ​ൻ അ​നു​വ​ദി​ച്ചു കൂ​ടാ എ​ന്ന് ട്വീറ്റ് ചെ​യ്യു​ക​യും ചെ​യ്തു.

ഈ ​റാ​ലി​ക്കും ട്വീ​റ്റി​നും പി​ന്നാ​ലെ പൗ​ര​ത്വ പ്ര​തി​ഷേ​ധ​ങ്ങ​ളെ എ​തി​ർ​ക്കു​ന്ന​വ​ർ ഒ​രുവ​ശ​ത്തും അ​നു​കൂ​ലി​ക്കു​ന്ന​വ​ർ മ​റു​വ​ശ​ത്തു​മാ​യി സം​ഘ​ർ​ഷ​ങ്ങ​ൾ തു​ട​ങ്ങി. സം​ഘ​ർ​ഷം നേ​രി​യ തോ​തി​ൽ കു​റ​ഞ്ഞ​പ്പോ​ഴേ​യ്ക്കും ക​പി​ൽ ​മി​ശ്ര​യു​ടെ മ​റ്റൊ​രു പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സ്താ​വ​ന വ​ന്നു. ജാ​ഫ​റാ​ബാ​ദി​ലേ​യും ചാ​ന്ദ്ബാ​ഗി​ലേ​യും റോ​ഡു​ക​ളി​ൽ നി​ന്ന് സ​മ​ര​ക്കാ​രെ നീ​ക്കാ​ൻ ഡ​ൽ​ഹി​ പോ​ലീ​സി​ന് മൂ​ന്നു ദി​വ​സ​ത്തെ സാ​വ​കാ​ശം ത​രി​ക​യാ​ണെ​ന്നും അ​തു ക​ഴി​ഞ്ഞാ​ൽ തങ്ങൾ ഇ​ട​പെ​ട​ണ​മെ​ന്നു​മാ​ണ് മി​ശ്ര പ​റ​ഞ്ഞ​ത്. പി​ന്നെ ആ​രു പ​റ​ഞ്ഞാ​ലും തങ്ങൾ കേ​ൾ​ക്കി​ല്ലെ​ന്ന മുന്നറിയിപ്പും.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വ​രു​ന്ന​തി​നാ​ൽ ത​ൽ​ക്കാ​ലം അ​ക്ര​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്ന് വി​ട്ടു നി​ൽ​ക്കാ​നും മി​ശ്ര പ​റ​യു​ന്ന​താ​യി വീ​ഡി​യോ പു​റ​ത്തു​വ​ന്നു. എ​ന്നാ​ൽ പ്ര​കോ​പി​ത​രാ​യ അ​ണി​ക​ൾ ട്രം​പി​നെ​യൊ​ന്നും പ​രി​ഗ​ണി​ക്കാ​തെ അ​ക്ര​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കു​ന്ന​താ​ണ് ഇ​പ്പോ​ൾ കാ​ണു​ന്ന​ത്.

വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ങ്ങ​ളി​ലൂ​ടെ ജ​ന​ത്തെ ഇ​ള​ക്കു​ന്ന​തി​ൽ ഏ​റെ ത​ൽ​പ​ര​നാ​യ ക​പി​ൽ ​മി​ശ്ര ആം​ ആ​ദ്മി പാ​ർ​ട്ടി​യി​ൽ നി​ന്ന് രാ​ജി​വ​ച്ചാ​ണ് ബി​ജെ​പി​യി​ൽ എ​ത്തി​യ​ത്. മു​ൻ ഡ​ൽ​ഹി മേ​യ​ർ അ​ന്ന​പൂ​ർ​ണ മി​ശ്ര​യു​ടെ മ​ക​നാ​ണ് 39 വയസുകാ​ര​നാ​യ മി​ശ്ര. ആം ​ആ​ദ്മി പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച​പ്പോ​ൾ മു​ത​ൽ അ​തി​ൽ അം​ഗ​മാ​യി​രു​ന്നു. കേ​ജ​രി​വാ​ളി​ന്‍റെ വി​ശ്വ​സ്ത​നാ​യി 2015ൽ ​മ​ന്ത്രി​യു​മാ​യി. ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പാ​ർ​ട്ടി നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞ മി​ത്ര പി​ന്നീ​ട് കേ​ജ​രി​വാ​ളി​ന്‍റെ വ​ലി​യ വി​മ​ർ​ശ​ക​നാ​യി.

തു​ട​ർ​ന്നാ​ണ് ബി​ജെ​പി​യി​ലെ​ത്തി​യ​തും ഡ​ൽ​ഹി​യി​ലെ പാ​ർ​ട്ടി​യു​ടെ പ്ര​ധാ​ന മു​ഖ​ങ്ങ​ളി​ലെ​ന്നാ​യി മാ​റി​യ​തും. ബി​ജി​പി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് എ​ന്തും മൈ​ക്ക​ലൂ​ടെ ജ​ന​ക്കൂ​ട്ട​ത്തോ​ട് പ​റ​യു​ന്ന നേ​താ​വാ​യി മാ​റി​യ ക​പി​ൽ​ മി​ശ്ര​യ്ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​ത് പാ​ർ​ട്ടി​യി​ലെ പ്ര​മു​ഖ നേ​താ​ക്ക​ൾ ത​ന്നെ​യെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.