നടിയെ ആക്രമിച്ച കേസ്: മ​ഞ്ജു വാ​ര്യ​ര്‍ കോ​ട​തി​യി​ലെ​ത്തി
Thursday, February 27, 2020 1:14 PM IST
കൊ​ച്ചി: ന​ട​ൻ ദി​ലീ​പ് പ്ര​തി​യാ​യ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ സാ​ക്ഷി വി​സ്താ​ര​ത്തി​നാ​യി മ​ഞ്ജു വാ​ര്യ​ര്‍ കോ​ട​തി​യി​ലെ​ത്തി. കേ​സി​ലെ പ്ര​ധാ​ന സാ​ക്ഷി​ക​ളി​ലൊ​രാ​ളാ​യ മ​ഞ്ജു ഇ​ന്നു രാ​വി​ലെ​യാ​ണു കോ​ട​തി​യി​ലെ​ത്തി​യ​ത്. ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ല്‍​നി​ന്നു​ള്ള ഗീ​തു മോ​ഹ​ന്‍​ദാ​സ്, സം​യു​ക്ത​വ​ര്‍​മ, ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ സാ​ക്ഷി വി​സ്താ​ര​ത്തി​നെ​ത്തു​മെ​ന്നാ​ണു വി​വ​രം.

2017 ഫെ​ബ്രു​വ​രി 17-നാ​ണ് ന​ടി​യെ ആ​ക്ര​മി​ച്ച് ദ്യ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ സം​ഭ​വ​മു​ണ്ടാ​യ​ത്. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ സു​നി​ല്‍ കു​മാ​ര്‍ എ​ന്ന പ​ള്‍​സ​ര്‍ സു​നി കു​റ്റ​കൃ​ത്യ​ത്തി​നു​ശേ​ഷം കോ​യ​മ്പ​ത്തൂ​രി​ല്‍ ത​ങ്ങി​യ താ​വ​ള​ത്തി​നു സ​മീ​പ​ത്തെ നാ​ലു​പേ​രെ ക​ഴി​ഞ്ഞ ആ​ഴ്ച കോ​ട​തി വി​സ്ത​രി​ച്ചി​രു​ന്നു. ഇ​വ​ര്‍ പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യും ചെ​യ്തി​രു​ന്നു.

സു​നി​യു​ടെ കൂ​ട്ടു​പ്ര​തി മ​ണി​ക​ണ്ഠ​ന്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങി​യ ക​ട​ക്കാ​ര​ന്‍, സ്വ​ര്‍​ണ​മാ​ല പ​ണ​യ​പ്പെ​ടു​ത്തി​യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ എ​ന്നി​വ​രും പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു. കേ​സി​ല്‍ നി​ര്‍​ണാ​യ​ക സാ​ക്ഷി​യാ​യ അ​ഭി​ഭാ​ഷ​ക​നെ​യും കോ​ട​തി ക​ഴി​ഞ്ഞ ആ​ഴ്ച വി​സ്ത​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.