ഡ​ൽ​ഹി​യി​ലെ ക​ലാ​പ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ സ​ന്ദ​ർ​ശി​ക്കും
Friday, February 28, 2020 10:55 AM IST
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ ഡ​ൽ​ഹി​യി​ലെ ക​ലാ​പ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. ക​ലാ​പ​ത്തി​ന്‍റെ ഇ​ട​യി​ൽ സ്ത്രീ​ക​ൾ​ക്ക് നേ​രെ അ​തി​ക്ര​മ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​നാ​ണ് സ​ന്ദ​ർ​ശ​നം. ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ രേ​ഖ ശ​ർ​മ​യും ര​ണ്ട് അം​ഗ​ങ്ങ​ളു​മാ​ണ് സ​ന്ദ​ർ​ശി​ക്കു​ക. ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ജ​ഫ​റാ​ബാ​ദി​ൽ നി​ന്നാ​ണ് സ​ന്ദ​ർ​ശ​നം തു​ട​ങ്ങു​ക.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ ‌സ്ത്രീ​ക​ളു​ടെ ശ​ക്ത​മാ​യ സ​മ​രം ന​ട​ന്ന സ്ഥ​ല​മാ​ണ് ജ​ഫ​റാ​ബാ​ദ്. അ​ഞ്ഞൂ​റി​ൽ ഏ​റെ സ്ത്രീ​ക​ൾ ജ​ഫ​റാ​ബാ​ദ് മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം റോ​ഡ് ഉ​പ​രോ​ധി​ച്ചി​രു​ന്നു. ഷ​ഹീ​ൻ​ബാ​ഗ് മോ​ഡ​ൽ സ​മ​ര​വു​മാ​യി കു​ത്തി​യി​രു​ന്ന സ്ത്രീ​ക​ളു​ൾ​പ്പ​ടെ​യു​ള്ള സ​മ​ര​ക്കാ​രെ കേ​ന്ദ്ര​സേ​ന ഒ​ഴി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ജ​ഫ​റ​ബാ​ദും മു​സ്ത​ഫാ​ബാ​ദും അ​ക്ര​മി​ക​ൾ അ​ഴി​ഞ്ഞാ​ടി​യ ഇ​ട​മാ​ണ്. ജ​ഫ​റാ​ബാ​ദും ച​ന്ദ്ബാ​ഗും അ​ട​ക്ക​മു​ള്ള ക​ലാ​പ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ടു​ക​ൾ ക​ത്തി​ന​ശി​ച്ച​വ​രും മ​റ്റും എ​ല്ലാം ഉ​പേ​ക്ഷി​ച്ച് മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്കു പ​ലാ​യ​നം ചെ​യ്യു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.