ഇ​ന്ത്യ​യി​ൽ ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി
Wednesday, April 1, 2020 4:14 PM IST
ലക്നോ: കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് ഇ​ന്ത്യ​യി​ൽ ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​യാ​യ ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​നാ​ണ് മ​രി​ച്ച​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ദ്യ കൊ​റോ​ണ മ​ര​ണ​മാ​ണ് ഇ​ത്. ഇ​യാ​ൾ മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്ക് പോ​യെ​ന്നും ഇ​ക്കാ​ര്യം ഇ​ദ്ദേ​ഹം മ​റ​ച്ചു​വ​ച്ചു​വെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

യു​പി​യി​ൽ 101 പേ​ർ​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. യു​പി​യി​ൽ 14 പേ​ർ രോ​ഗ​വി​മു​ക്തി നേ​ടി. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക ക​ണ​ക്ക് പ്ര​കാ​രം 1397 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 35 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.