റ​യ​ൽ, അ​ത്‌​ല​റ്റി​കോ, ബാ​ഴ്സ​ലോ​ണ പ​രി​ശീ​ല​ക​നാ​യി​രു​ന്ന റ​ഡോ​മി​ർ ആ​ന്‍റി​ക് അ​ന്ത​രി​ച്ചു
Tuesday, April 7, 2020 11:38 AM IST
മാ​ഡ്രി​ഡ്: റ​യ​ൽ‌ മാ​ഡ്രി​ഡ്, അ​ത്‌​ല​റ്റി​കോ മാ​ഡ്രി​ഡ്, ബാ​ഴ്സ​ലോ​ണ എ​ന്നീ മൂ​ന്ന് പ്ര​മു​ഖ ക്ല​ബു​ക​ളു​ടെ പ​രി​ശീ​ല​ക​നാ​യി​രു​ന്ന റ​ഡോ​മി​ർ ആ​ന്‍റി​ക് (71) അ​ന്ത​രി​ച്ചു. ഗു​രു​ത​ര രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച് അ​ദ്ദേ​ഹം ഏ​റെ​നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു അ​ന്ത്യം സം​ഭ​വി​ച്ച​ത്.

ക്ല​ബി​ന്‍റെ ഇ​തി​ഹാ​സ പ​രി​ശീ​ല​ക​രി​ലൊ​രാ​ളാ​യ ആ​ന്‍റി​കി​ന്‍റെ മ​ര​ണ​ത്തി​ൽ അ​ത്‌​ല​റ്റി​കോ മാ​ഡ്രി​ഡ് അ​നു​ശോ​ചി​ച്ചു. ആ​ന്‍റി​ക്, നി​ങ്ങ​ൾ എ​ല്ലാ​ക്കാ​ല​ത്തും ഞ​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ൽ വ​സി​ക്കും- അ​ത്‌​ല​റ്റി​കോ ട്വീ​റ്റ് ചെ​യ്തു. മു​ൻ‌ സെ​ർ​ബി​യ​ൻ പ​രി​ശീ​ല​ക​ൻ കൂ​ടി​യാ​ണ് ആ​ന്‍റി​ക്.

റ​യ​ൽ, അ​ത്‌​ല​റ്റി​കോ, ബാ​ഴ്സ​ലോ​ണ എ​ന്നീ ക്ല​ബു​ക​ളു​ടെ പ​രി​ശീ​ല​ക​നാ​യി​രു​ന്ന ഏ​ക വ്യ​ക്തി കൂ​ടി​യാ​ണ് അ​ദ്ദേ​ഹം. 1995 മു​ത​ൽ 2000 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ മൂ​ന്നു ത​വ​ണ അ​ത്‌​ല​റ്റി​കോ​യെ ആ​ന്‍റി​ക് പ​രി​ശീ​ലി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.