ധാ​രാ​വി​യി​ൽ കോ​വി​ഡ് ബാ​ധി​ത​നൊ​പ്പം താ​മ​സി​ച്ച മ​ല​യാ​ളി​ക​ളെ തി​രി​ച്ച​റി​ഞ്ഞു
Tuesday, April 7, 2020 9:02 PM IST
മും​ബൈ: മും​ബൈ​യി​ലെ ധാ​രാ​വി​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​ൾ​ക്കൊ​പ്പം ഫ്ളാ​റ്റി​ൽ താ​മ​സി​ച്ചി​രു​ന്ന മ​ല​യാ​ളി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യി മും​ബൈ പോ​ലീ​സ്.

ധാ​രാ​വി​യി​ൽ ആ​ദ്യം രോ​ഗം സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​ടെ ഫ്ളാ​റ്റി​ൽ താ​മ​സി​ച്ചി​രു​ന്ന പ​ത്തു മ​ല​യാ​ളി​ക​ളെ​യാ​ണു തി​രി​ച്ച​റി​ഞ്ഞ​തെ​ന്നു മും​ബൈ പോ​ലീ​സ് അ​റി​യി​ച്ചു. ഇ​വ​ർ മും​ബൈ വി​ട്ട​താ​യും പോ​ലീ​സ് പ​റ​യു​ന്നു. ഡ​ൽ​ഹി നി​സാ​മു​ദ്ദീ​നി​ലെ ത​ബ്ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രാ​ണ് ഇ​വ​ർ.

ഏ​പ്രി​ൽ ഒ​ന്നി​നാ​ണ് ധാ​രാ​വി​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​ദ്യ​ത്തെ​യാ​ൾ മ​രി​ക്കു​ന്ന​ത്. തു​ണി​ക്ക​ട​യു​ട​മ​യാ​യ ഇ​യാ​ൾ ഭാ​ര്യ​യ്ക്കും ആ​റു മ​ക്ക​ൾ​ക്കു​മൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ എ​ല്ലാ​വ​രും കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​ണെ​ന്നു തെ​ളി​ഞ്ഞി​ട്ടു​ണ്ട്.

ഏ​റ്റ​വും വ​ലി​യ ചേ​രി​ക​ളി​ലൊ​ന്നാ​യ മും​ബൈ​യി​ലെ ധാ​രാ​വി​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് തി​ങ്ങി​പ്പാ​ർ​ക്കു​ന്ന​ത്. ചെ​റി​യ മു​റി​ക​ളി​ൽ പോ​ലും പ​ത്തു​മു​ത​ൽ 12 പേ​ർ വ​രെ​യാ​ണ് താ​മ​സി​ക്കു​ന്ന​ത്. പൊ​തു​ശു​ചി​മു​റി കു​റ​ഞ്ഞ​ത് നൂ​റോ​ളം പേ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.