അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് നാ​ല് മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു
Wednesday, April 8, 2020 3:22 PM IST
ന്യൂ​യോ​ർ​ക്ക്: കോ​വി​ഡ്-19 രോ​ഗ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് അ​മേ​രി​ക്ക​യി​ൽ നാ​ലു മ​ല​യാ​ളി​ക​ൾ വി​ദേ​ശ​ത്തു മ​രി​ച്ചു. ഇ​തോ​ടെ, കേ​ര​ള​ത്തി​നു പു​റ​ത്ത് മ​രി​ച്ച മ​ല​യാ​ളി​ക​ൾ 24 ആ​യി ഉ​യ​ർ​ന്നു.

ഫി​ല​ഡ​ൽ​ഫി​യ​യി​ൽ താ​മ​സി​ക്കു​ന്ന കോ​ഴ​ഞ്ചേ​രി തെ​ക്കേ​മ​ല സ്വ​ദേ​ശി ലാ​ലു​പ്ര​താ​പ് ജോ​സ് (64), ന്യൂ​യോ​ർ​ക്ക് ഹൈ​ഡ് പാ​ർ​ക്കി​ൽ തൊ​ടു​പു​ഴ ക​രി​ങ്കു​ന്നം മ​റി​യാ​മ്മ മാ​ത്യു (80), ന്യൂ​യോ​ർ​ക്ക് റോ​ക്‌​ലാ​ൻ​ഡി​ൽ തൃ​ശൂ​ർ സ്വ​ദേ​ശി ടെ​ന്നി​സ​ൺ പ​യ്യൂ​ർ(82), ടെ​ക്സ​സി​ൽ കോ​ഴി​ക്കോ​ട് കോ​ട​ഞ്ചേ​രി വേ​ളം​കോ​ട് ഞാ​ളി​യ​ത്ത് റി​ട്ട. ല​ഫ്. ക​മാ​ൻ​ഡ​ർ സാ​ബു എ​ൻ. ജോ​ണി​ന്‍റെ മ​ക​ൻ പോ​ൾ (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​മേ​രി​ക്ക​യി​ൽ 3,94,182 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. 12,716 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ മാ​ത്രം 1,845 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. ആ​ഗോ​ള​ത​ല​ത്തി​ല്‍ മ​ര​ണ​സം​ഖ്യ 81,000 ക​ട​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.