വൈ​ദ്യു​തി ലൈ​നി​ൽ നി​ന്നും ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു
Wednesday, April 8, 2020 3:17 PM IST
കാ​യം​കു​ളം: മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​തി ലൈ​നി​ൽ നി​ന്നും ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു. കാ​യം​കു​ളം ചി​റ​ക്ക​ട​വം കൂ​ന്തോ​ളി​ൽ തെ​ക്കേ​ത്ത​റ​യി​ൽ വി​ശ്വം​ഭ​ര​ൻ ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. മാ​വി​ൽ ക​യ​റി ഇ​രു​മ്പ് തോ​ട്ടി ഉ​പ​യോ​ഗി​ച്ച് മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഷോ​ക്കേ​റ്റ് മ​ര​ത്തി​ൽ കു​ടു​ങ്ങി കി​ട​ന്ന വി​ശ്വം​ഭ​ര​നെ കാ​യം​കു​ളം അ​ഗ്നി​ശ​മ​ന​സേ​ന​യി​ൽ നി​ന്നും സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് സി.​പി. ജോ​സ്, സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ എ​സ്.വി​നോ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് താ​ഴെ​യി​റ​ക്കി​യ​ത്.

വിശ്വംഭരനെ ഉ​ട​ൻ ത​ന്നെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.