യു​പി​യി​ലെ 15 ജില്ലക​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ചു; അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വീ​ട്ടി​ലെ​ത്തി​ക്കും
Wednesday, April 8, 2020 2:49 PM IST
ല​ക്നോ: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ണി​ലേ​ക്ക്. 15 ജി​ല്ല​ക​ൾ പൂ​ർ​ണ​മാ​യി അ​ട​ച്ചി​ടാ​ൻ യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു. ഏ​പ്രി​ൽ 13 വ​രെ അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടാ​നാ​ണ് ഉ​ത്ത​ര​വ്. ബു​ധ​നാ​ഴ്ച അ​ർ​ധാ​ത്രി മു​ത​ൽ ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

ല​ക്നോ, ആ​ഗ്ര, ഗാ​സി​യാ​ബാ​ദ്, നോ​യി​ഡ, കാ​ൺ​പു​ർ‌, വ​രാ​ണ​സി, ശ്യാ​മ്‌​ലി, മീ​റ​റ്റ്, ബ​രേ​ലി, ബു​ല​ന്ദ​ഷ​ർ, ഫി​റോ​സാ​ബാ​ദ്, മ​ഹാ​രാ​ജ്ഗ​ഞ്ച്, സി​താ​പു​ർ, ഷ​ഹാ​ര​ൻ​പു​ർ, ബ​സ്തി എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് സ​മ്പൂ​ർ​ണ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു ത​ര​ത്തി​ലു​ള്ള ക​ട​ക​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കി​ല്ല.

അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ വീ​ട്ടി​ലെ​ത്തി​ച്ചു ന​ൽ​കും. ആ​രെ​യും വീ​ടു​വി​ട്ട് പു​റ​ത്തേ​ക്കി​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കി​ല്ല. ഏ​പ്രി​ൽ 13 ന് ​സ്ഥി​തി​ഗ​തി​ക​ൾ വീ​ണ്ടും പ​രി​ശോ​ധി​ക്കും. ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ ക​ർ​ഫ്യൂ നീ​ട്ടി​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ 37 ജി​ല്ല​ക​ളി​ൽ കൊ​റോ​ണ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ബു​ധ​നാ​ഴ്ച സം​സ്ഥാ​ന​ത്തെ ആ​കെ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 326 ആ​യി ഉ​യ​ർ​ന്നു. ഇ​തി​ൽ 166 പേ​രും ത​ബ്‌​ലി​ഗ് സ​മ്മേ​ള​നം ക​ഴി​ഞ്ഞ് എ​ത്തി​യ​വ​രാ​ണ്. നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് മൂ​ന്ന് മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.