കോ​വി​ഡി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ കു​ത്തി​ത്തി​രി​പ്പി​ന് ശ്ര​മി​ക്കു​ന്നു​വെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ
Wednesday, April 8, 2020 8:10 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി​വാ​ദം സൃ​ഷ്ടി​ച്ച് തു​ര​ങ്കം വ​യ്ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ശ്ര​മി​ക്കു​ന്ന​തെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ.​വി​ജ​യ​രാ​ഘ​വ​ൻ.

കേ​ര​ള​ത്തി​ൽ മാ​തൃ​കാ​പ​ര​മാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​വെ​ന്ന് രാ​ജ്യ​മാ​കെ വി​ല​യി​രു​ത്തു​മ്പോ​ഴാ​ണ് കു​ത്തി​ത്തി​രു​പ്പി​ന് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും ഉ​മ്മ​ൻ ചാ​ണ്ടി​യും ശ്ര​മി​ക്കു​ന്ന​ത്.

ദു​ര​ന്ത​ത്തെ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടു​ന്ന​തി​ന് പ​ക​രം കേ​ര​ള​ത്തെ ഇ​ക​ഴ്ത്തി​ക്കാ​ട്ടു​ക​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ചെ​യ്യു​ന്ന​ത്. സാ​ല​റി ച​ല​ഞ്ചി​ന്‍റെ പേ​രി​ലും കോ​ൺ​ഗ്ര​സി​ന് ഇ​ര​ട്ട​ത്താ​പ്പ് ന​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് അ​മേ​രി​ക്ക​ൻ മോ​ഡ​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നി​യ​മ​സ​ഭ​യി​ൽ ഉ​ളു​പ്പി​ല്ലാ​തെ പ്ര​സം​ഗി​ച്ച​യാ​ളാ​ണ് ചെ​ന്നി​ത്ത​ല​യെ​ന്നും അ​മേ​രി​ക്ക​ൻ മോ​ഡ​ൽ കേ​ര​ളം സ്വീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ൽ എ​ന്താ​കു​മാ​യി​രു​ന്നു അ​വ​സ്ഥ​യെ​ന്നും എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.