പ​ഞ്ചാ​ബും ലോ​ക്ക് ഡൗ​ൺ നീ​ട്ടി; ഏ​പ്രി​ൽ 30 വ​രെ സം​സ്ഥാ​നം അ​ട​ച്ചി​ടും
Friday, April 10, 2020 5:33 PM IST
ചണ്ഡിഗഡ്: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക്ക് ഡൗ​ൺ കാ​ലാ​വ​ധി നീ​ട്ടു​ന്ന ര​ണ്ടാ​മ​ത്തെ സം​സ്ഥാ​ന​മാ​യി പ​ഞ്ചാ​ബ്. ഏ​പ്രി​ൽ 30 വ​രെ ലോ​ക്ക് ഡൗ​ൺ നീ​ട്ടു​ക​യാ​ണെ​ന്ന് പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

കോ​വി​ഡ് നി​യ​ന്ത്രി​ക്കാ​ൻ രാ​ജ്യം മൂ​ന്നാ​ഴ്ച​ത്തെ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടും വെ​ള്ളി​യാ​ഴ്ച വ​രെ ഇ​ന്ത്യ​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട 12,000 കേ​സു​ക​ളി​ൽ 132 എ​ണ്ണ​വും പ​ഞ്ചാ​ബി​ൽ​നി​ന്നാ​യി​രു​ന്നു. ഇ​താ​ണ് ലോ​ക്ക്ഡൗ​ൺ നീ​ട്ടാ​ൻ സ​ർ​ക്കാ​രി​നെ പ്രേ​രി​പ്പി​ച്ച​ത്.

നേ​ര​ത്തെ ഒ​ഡീ​ഷ​യും ലോ​ക്ക് ഡൗ​ൺ കാ​ലാ​വ​ധി നീ​ട്ടി​യി​രു​ന്നു. ഏ​പ്രി​ൽ 30 വ​രെ​യാ​ണ് ഒ​ഡീ​ഷ​യും ലോ​ക്ക്ഡൗ​ൺ‌ നീ​ട്ടി​യ​ത്. വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ൾ ജൂ​ൺ 17നു ​ശേ​ഷം തു​റ​ക്കു​മെ​ന്നു മ​ന്ത്രി​മാ​രു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​നു​ശേ​ഷം മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​ക് പ​റ​ഞ്ഞു. ലോ​ക്ക് ഡൗ​ൺ കാ​ലാ വ​ധി അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ സം​സ്ഥാ​ന​ത്തേ​ക്കു​ള്ള ട്രെ​യി​ൻ, വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നു കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പ​ട്നാ​യി​ക് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.