ഓ​ണ്‍​ലൈ​ൻ ഫു​ഡ് ഡെ​ലി​വ​റി യൂ​ണി​ഫോ​മി​ൽ ബൈ​ക്കി​ൽ ക​റ​ക്കം; യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Friday, April 10, 2020 5:57 PM IST
കൊ​ച്ചി: ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കി​ടെ ഓ​ണ്‍​ലൈ​ൻ ഫു​ഡ് ഡെ​ലി​വ​റി ക​ന്പ​നി​യു​ടെ യൂ​ണി​ഫോ​മി​ൽ ബൈ​ക്കി​ൽ ചു​റ്റി​യ യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ഷ​ഹീ​ദ്, അ​നീ​ഷ് എ​ന്നി​വ​രെ​യാ​ണ് തേ​വ​ര​യി​ൽ​വ​ച്ചു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഫു​ഡ് ഡെ​ലി​വ​റി ക​ന്പ​നി​യു​ടെ യൂ​ണി​ഫോ​മി​ലാ​ണ് യു​വാ​ക്ക​ൾ ബൈ​ക്കി​ൽ എ​ത്തി​യ​തെ​ങ്കി​ലും സം​ശ​യ​ത്തെ തു​ട​ർ​ന്ന് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ലോ​ക്ക്ഡൗ​ണി​ൽ ഫു​ഡ് ഡെ​ലി​വ​റി​യെ അ​വ​ശ്യ സ​ർ​വീ​സാ​യി പ്ര​ഖ്യാ​പി​ച്ച് ഇ​ള​വ് അ​നു​വ​ദി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.