ലോ​ക്ക്ഡൗ​ൺ പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ ഫ​ല​മാ​ണ് ഇ​ന്ത്യ നേ​രി​ടു​ന്ന​തെ​ന്ന് രാ​ഹു​ൽ​ഗാ​ന്ധി
Tuesday, May 26, 2020 12:57 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ കേ​ന്ദ്ര​ത്തി​ന്‍റെ ലോ​ക്ക്ഡൗ​ൺ നി​ർ​ദേ​ശ​ങ്ങ​ൾ​കൊ​ണ്ട് യാ​തൊരു പ്ര​യോ​ജ​ന​വും ഉ​ണ്ടാ​യി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. വൈ​റ​സ് അ​തി​വേ​ഗം ഉ​യ​രു​ന്ന രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റി​യി​രി​ക്കു​ന്നു. ലോ​ക്ക്ഡൗ​ണി​ന്‍റെ ല​ക്ഷ്യം പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ ഫ​ല​മാ​ണ് രാ​ജ്യം ഇ​പ്പോ​ൾ നേ​രി​ടു​ന്ന​തെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

ലോ​ക്ക്ഡൗ​ണി​ന്‍റെ നാ​ലു ഘ​ട്ട​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഉ​പ​ദേ​ശ​ക​രും പ്ര​തീ​ക്ഷി​ച്ച ഫ​ലം ന​ൽ​കി​യി​ട്ടി​ല്ല. മേ​യ് മാ​സ​ത്തോ​ടെ രോ​ഗം അ​വ​സാ​നി​ക്കു​മെ​ന്നാ​ണ് അ​വ​ർ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ രോ​ഗ​വ്യാ​പ​നം ഇ​പ്പോ​ൾ വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

പ​ല സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി താ​ൻ സം​സാ​രി​ച്ചി​രു​ന്നു. അ​വ​ർ ഏ​കാ​ന്ത​മാ​യ പോ​രാ​ട്ട​മാ​ണ് കോ​വി​ഡി​നെ​തി​രേ ന​ട​ത്തു​ന്ന​ത്. കേ​ന്ദ്രം ഒ​രു ത​ര​ത്തി​ലു​ള്ള പി​ന്തു​ണ പോ​ലും അ​വ​ർ​ക്ക് ന​ൽ​കു​ന്നി​ല്ലെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു. ത​ങ്ങ​ളു​ടെ ആ​ത്മ​വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട​താ​യി കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ പോലും ത​ന്നോ​ട് നേരിട്ട് പ​റ​ഞ്ഞ​താ​യി രാ​ഹു​ൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.