അ​രി​ക്കോ​ട് ആ​തി​ര ദു​ര​ഭി​മാ​ന​ക്കൊ​ല; പി​താ​വ് രാ​ജ​നെ കോ​ട​തി വെ​റു​തെ വി​ട്ടു
Tuesday, May 26, 2020 3:44 PM IST
മ​ല​പ്പു​റം: അ​രി​ക്കോ​ട് ആ​തി​ര ദു​ര​ഭി​മാ​ന കൊ​ല​ക്കേ​സി​ലെ പ്ര​തി അച്ഛൻ രാ​ജ​നെ കോ​ട​തി വെ​റു​തെ വി​ട്ടു. മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തിയാണ് വെ​റു​തെ വി​ട്ട​ത്.

തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ലും സാ​ക്ഷി​ക​ള്‍ കൂ​റു​മാ​റി​യ​തി​നാ​ലു​മാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. കൊ​ല്ല​പ്പെ​ട്ട ആ​തി​ര​യു​ടെ അ​മ്മ​യും സ​ഹോ​ദ​ര​നു​മു​ള്‍​പ്പ​ടെ​യു​ള്ള സാ​ക്ഷി​ക​ളാ​ണ് കൂ​റു​മാ​റി​യ​ത്. 2018 മാ​ര്‍​ച്ചി​ലാ​ണ് സം​ഭ​വം.

അ​ന്യ​മ​ത​ക്കാ​ര​നാ​യ യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു ആ​തി​ര. സം​ഭ​വ​മ​റി​ഞ്ഞ രാ​ജ​ന്‍ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ പോ​ലീ​സും അ​ടു​ത്ത ബ​ന്ധു​ക്ക​ളും ഇ​ട​പെ​ട്ട് പ്ര​ശ്‌​നം ഒ​ത്തു​തീ​ര്‍​പ്പാ​ക്കു​ക​യും പെ​ണ്‍​കു​ട്ടി​യു​ടെ​യും അ​ന്യ​മ​ത​ക്കാ​ര​നാ​യ യു​വാ​വി​ന്‍റെയും വി​വാ​ഹം ന​ട​ത്തി ന​ല്‍​കാ​മെ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തു​ക​യും ചെ​യ്തു.

2018 മാ​ര്‍​ച്ച് 23നാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ വി​വാ​ഹ​ത്തി​ന്‍റെ ത​ലേ​ദി​വ​സം മ​ദ്യ​പി​ച്ചെ​ത്തി​യ രാ​ജ​ന്‍ മ​ക​ളെ ക​ത്തി​കൊ​ണ്ട് കു​ത്തി​കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.