സ്പേ​സ് എ​ക്സ് ക്രൂ ​ഡ്രാ​ഗ​ണ്‍ അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തി
Monday, June 1, 2020 1:47 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ച​രി​ത്ര​ദൗ​ത്യ​വു​മാ​യി സ്പേ​സ് എ​ക്സ് ക്രൂ ​ഡ്രാ​ഗ​ണ്‍ അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ എ​ത്തി. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.22ന് ​ഫ്ളോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്പേ​സ് സെ​ന്‍റ​റി​ൽ​നി​ന്ന് ഫാ​ൽ​ക്ക​ണ്‍-9 റോ​ക്ക​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പൈ​ല​റ്റു​മാ​രാ​യ ഡ​ഗ് ഹ​ർ​ലി​യെ​യും (53) ബോ​ബ് ബെ​ൻ​കെ​നെ​യും (49) വ​ഹി​ച്ചാ​ണ് സേ​പ്സ് എ​ക്സി​ന്‍റെ ക്രൂ ​ഡ്രാ​ഗ​ണ്‍ ക്യാ​പ്സ്യൂ​ൾ കു​തി​ച്ച​ത്.

19 മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ് പേ​ട​കം നി​ല​യ​ത്തി​ൽ വി​ജ​യ​ക​ര​മാ യി ​എ​ത്തി​യ​ത്. അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ 20 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു സ്വ​കാ​ര്യ പേ​ട​കം ഡോ​ക്ക് ചെ​യ്യു​ന്ന​ത്. 2011നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് അ​മേ​രി​ക്ക സ്വ​ന്തം മ​ണ്ണി​ൽ​നി​ന്ന് പൗ​ര·ാ​രെ സ്വ​കാ​ര്യ റോ​ക്ക​റ്റി​ൽ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് അ​യ​ക്കു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യും ദൗ​ത്യ​ത്തി​നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.