കോ​ഴി​ക്കോ​ട്ട് ജീ​വ​നൊ​ടു​ക്കി​യ ആ​ളു​ടെ ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​നാ ഫ​ല​വും പോ​സി​റ്റീ​വ്
Tuesday, June 30, 2020 7:42 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് ജീ​വ​നൊ​ടു​ക്കി​യ ആ​ളു​ടെ ര​ണ്ടാ​മ​ത്തെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ല​വും പോ​സി​റ്റീ​വ്. ആ​ല​പ്പു​ഴ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്നാ​ണ് ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​നാ ഫ​ലം വ​ന്ന​ത്.

വെ​ള്ള​യി​ൽ സ്വ​ദേ​ശി കൃ​ഷ്ണ​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ജീ​വ​നൊ​ടു​ക്കി​യ​ത്. ഇ​തോ​ടെ പോ​ലീ​സു​കാ​ർ ഉ​ൾ​പ്പ​ടെ 53 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. കൃ​ഷ്ണ​ൻ ജോ​ലി ചെ​യ്ത ഫ്ളാ​റ്റി​ലെ 31 താ​മ​സ​ക്കാ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു കൃ​ഷ്ണ​ൻ.

ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഇ​യാ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. തു​ട​ർ​ന്ന് സ്ഥ​ല​ത്ത് എ​ത്തി​യ വെ​ള്ള​യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് മൃ​ത​ദേ​ഹം താ​ഴെ​യി​റ​ക്കി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം മൃ​ത​ദേ​ഹ​ത്തി​ൽ​നി​ന്നു സാ​ന്പി​ൾ ശേ​ഖ​രി​ച്ച് കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യ​പ്പോ​ഴാ​ണ് ആ​ദ്യ​ഫ​ലം പോ​സീ​റ്റീ​വാ​യ​ത്.

ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം കാ​ണാ​നാ​യി നാ​ട്ടു​കാ​ർ കൂ​ട്ട​ത്തോ​ടെ എ​ത്തി​യി​രു​ന്നു. കൃ​ഷ്ണ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളേ​യും അ​യ​ൽ​വാ​സി​ക​ളേ​യും ഇ​യാ​ൾ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​യി ജോ​ലി നോ​ക്കു​ന്ന കോ​ഴി​ക്കോ​ട് പി​ടി ഉ​ഷ റോ​ഡി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ മു​ഴു​വ​ൻ താ​മ​സ​ക്കാ​രേ​യും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി.

ആ​ദ്യ ഫ​ലം പോ​സി​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്ന് മൃ​ത​ദേ​ഹ​ത്തി​ന്‍റെ ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി​യ വെ​ള്ള​യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​ഐ അ​ട​ക്ക​മു​ള്ള ഏ​ഴ് പോ​ലീ​സു​കാ​രെ ക്വാ​റ​ന്ൈ‍​റ​നി​ലാ​ക്കി​യി​രു​ന്നു. മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം കാ​ണാ​ൻ വീ​ട്ടി​ലെ​ത്തി​യ​വ​രും ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ക​യും ചെ​യ്ത 92 പേ​രു​ടെ പ​ട്ടി​ക കോ​ഴി​ക്കോ​ട് ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.