പൂ​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഏ​ഴ് അ​ധ്യാ​പ​ക​രെ ജോ​ലി​യി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ടു
Thursday, July 2, 2020 8:33 PM IST
വ​യ​നാ​ട്: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഏ​ഴു അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രെ ജോ​ലി​യി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ടു. നി​യ​മ​നം ച​ട്ട​വി​രു​ദ്ധ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി.

ഡോ. ​ജെ.​പി. സ്മി​ത, ഡോ. ​സി. സു​ന​ന്ദ, ഡോ. ​ജി​യോ ജോ​സ​ഫ്, ഡോ. ​ദീ​പ ചി​റ​യ​ത്ത്, ഡോ. ​കെ.​എം. ദി​ലീ​പ്കു​മാ​ർ, ഡോ. ​ഷി​ബു കെ. ​ജേ​ക്ക​ബ്, ഡോ. ​സു​ൾ​ഫി​ക്ക​ർ എ​ന്നി​വ​രെ​യാ​ണു യൂ​ണി​വേ​ഴ്സി​റ്റി ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് യോ​ഗം പി​രി​ച്ചു​വി​ട്ട​ത്.

മേ​യ് 24-നാ​ണു നി​യ​മ​നം ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നു ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. അ​ധ്യാ​പ​ക​ർ ന​ൽ​കി​യ അ​പ്പീ​ൽ ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ടാ​യി​രു​ന്നു കോ​ട​തി വി​ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.