ഹ​സ്ത​ദാ​ന​മി​ല്ലാ​തെ സിം​ഗ​പ്പൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് കാമ്പയിൻ
Monday, July 6, 2020 8:22 AM IST
സിം​ഗ​പ്പൂ​ർ: സിം​ഗ​പ്പൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്നം ഹ​സ്ത​ദാ​ന​മാ​ണ്. വോ​ട്ട് തേ​ടാ​നെ​ത്തു​മ്പോ​ളും കാമ്പയിൻ ന​ട​ക്കു​ന്പോ​ഴു​മൊ​ന്നും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം ഹ​സ്ത​ദാ​നം പാ​ടി​ല്ല ത​ന്നെ. നാ​ളു​ക​ൾ​ക്ക് മു​ൻ​പ് വോ​ട്ട് ചോ​ദി​ച്ചെ​ത്തു​ന്ന​വ​ർ ആ​ദ്യം ചെ​യ്യു​ന്ന​ത് ഹ​സ്ത​ദാ​നം ന​ല്​കു​ക എ​ന്ന​താ​യി​രു​ന്നു.

എ​ന്നാ​ൽ, കോ​വി​ഡ് എ​ല്ലാം ത​കി​ടം മ​റി​ച്ചു. ഇ​പ്പോ​ൾ ഹ​സ്ത​ദാ​ന​ത്തി​നു പ​ക​രം കൈ​യു​ടെ മു​ഷ്ടി​ക​ൾ ചു​രു​ട്ടി ത​മ്മി​ൽ മു​ട്ടി​ക്കു​ക ( ഫ​സ്റ്റ്ബം​പ്)​യാ​ണ് എ​ല്ലാ​വ​രും ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ, അ​തി​ന് ഹ​സ്ത​ദാ​ന​ത്തി​ന്‍റെ അ​ത്ര​ത്തോ​ളം ഊഷ്മ​ള​ത​യി​ല്ലെ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളും വോ​ട്ട​ർ​മാ​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച​യാ​ണ് സിം​ഗ​പ്പൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.