മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ
Thursday, July 9, 2020 11:10 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. സ്വ​ർ​ണ​ക്ക​ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ പ​ങ്ക് എ​ല്ലാ​വ​ർ​ക്കും വ്യ​ക്ത​മാ​യി. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ഴി​മ​തി​യു​ടെ കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ച്ചാ​ൽ എ​ല്ലാം തെ​ളി​യും. സോ​ളാ​ർ ഉ​ൾ​പ്പെ​ടെ ഏ​ത് കേ​സ് സ​ർ​ക്കാ​ർ പൊ​ടി ത​ട്ടി​യെ​ടു​ത്താ​ലും സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ വ​സ്തു​ത​ക​ൾ പു​റ​ത്തു​വ​ര​ണം. ഇ​ല്ലെ​ങ്കി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തു​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.